ഇസ്രായേലി ആക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു, മുന്നറിയിപ്പുമായി ഇസ്‌ലാമിക് ജിഹാദും ഹമാസും; പശ്ചിമേഷ്യയെ ഒരിക്കലൂടെ സംഘര്‍ഷഭരിതമാക്കി ഇസ്രായേല്‍
ഗസ്സ: ഇസ്രായേലി ആക്രമണത്തില്‍ ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ബഹാഅ അബു അല്‍ അത്ത (42) ആണ് കൊല്ലപ്പെട്ടത്. ബഹാഇന്റെ മരണം ഇസ്‌ലാമിക് ജിഹാദ് സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ശുജാഇയ്യയില്‍ ഇസ്രായേല്‍ ഇവരുടെ വീട് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് അധിനിവേശ സൈന്യം ഇന്നു രാവിലെ നടത്തിയ വ്യോമാക്രമണത്തിലാണ് മരണം. രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ബഹാഅ് അബു അത്തയുടെത് ധീരമായ രക്തസാക്ഷിത്വമാണെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തിന് അധിനിവേശ സൈന്യത്തോട് പ്രതികാരം ചോദിക്കുമെന്നും ഇസ്‌ലാമിക് ജിഹാദ് അറിയിച്ചു. ഉത്തര ഗസ്സയുടെ ഇസ്‌ലാമിക് ജിഹാദിന്റെ മേധാവിയാണ് ബഹാഅ്.
സംഭവത്തെ കടുത്ത ഭാഷയിലാണ് ഗസ്സ ഭരിക്കുന്ന ഹമാസ് അപലപിച്ചത്. അത്തയുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള ഏതുസംഭവങ്ങള്‍ക്കുമുള്ള മുഴുവന്‍ ഉത്തരവാദിത്വവും ഇസ്രായേലിനു മാത്രമായിരിക്കുമെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേലിന്റെ നടപടി മാസങ്ങള്‍ക്ക് ശേഷം വീണ്ടും പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. സംഭവത്തിന് മണിക്കൂറുകള്‍ക്കു ശേഷം ഇസ്രായേലിനെ ലക്ഷ്യംവച്ച് ഗസ്സയില്‍ നിന്ന് റോക്കറ്റ് കുതിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പിന്നാലെ അസ്രായേലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശത്തെ സ്‌കൂളുകള്‍ ഇസ്രാലേയില്‍ അടച്ചിട്ടു. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഗസ്സയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
Israel strikes home of Palestinian militant commander in Gaza
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."