HOME
DETAILS

മഹാരാഷ്ട്ര ഗവര്‍ണര്‍ വരുത്തിയ നാലു ഭരണഘടനാ ലംഘനങ്ങള്‍ എണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസ്

  
backup
November 12 2019 | 14:11 PM

congress-lists-4-grave-violations-in-koshyaris-maharashtra-call

 

മുംബൈ: സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ പുരോഗമിക്കവെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്ത ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിന്റെ നടപടി ജനാധിപത്യത്തെ വഞ്ചിക്കലാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മതിയായ ചട്ടങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനയെ പരിസഹിക്കലാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ഇക്കാര്യത്തില്‍ നാലുഗുരുതരമായ ഭരണഘടനാ ലംഘനമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായത്. ആദ്യമായി, തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പൂര്‍വ സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുകയാണ് വേണ്ടത്. ഇത് ബി.ജെ.പി- ശിവസേന മുന്നണിയാണ്. രണ്ടമാതായി, അതുകഴിഞ്ഞ രണ്ടാമത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാനന്തര സഖ്യത്തെയാണ് ക്ഷണിക്കേണ്ടത്. അത് കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യമാണ്. മൂന്നാമതായി, ഒറ്റക്കക്ഷികളെ വിളിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഗവര്‍ണര്‍ ഇതുവരെ കോണ്‍ഗ്രസിനെ വിളിച്ചില്ല. ഇതിനെല്ലാം പുറമെ ബി.ജെ.പിക്ക് 48ഉം ശിവസേനക്ക് 24ഉം മണിക്കൂര്‍ നല്‍കിയ ഗവര്‍ണര്‍ എന്തുകൊണ്ടാണ് എന്‍.സി.പിക്ക് അത്രയും സമയം നല്‍കാതിരുന്നതെന്നും കോണ്‍ഗ്രസിന് ഒട്ടും സമയം അനുവദിക്കാതിരുന്നതെന്നും സുര്‍ജേവാല ചോദിച്ചു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലൂടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഭരണഘടനയെ കശാപ്പുചെയ്തുവെന്ന് സി.പി.എം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 8.30 വരെ എന്‍.സി.പിക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നതാണ്. എന്നിട്ടും എങ്ങനെയാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയുക- സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.

Congress lists 4 ‘grave violations’ in Koshyari’s Maharashtra call



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago