HOME
DETAILS
MAL
ഒളിംപിക്‌സ്: ടെന്നീസ് ഡബിള്‍സില്‍ സാനിയ - പ്രാര്‍ഥന സഖ്യത്തിന് തോല്‍വി
backup
August 07 2016 | 03:08 AM
റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ ടെന്നീസില്‍ വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം പുറത്ത്. സാനിയ മിര്‍സ - പ്രാര്‍ഥനാ തോംബര്‍ സഖ്യമാണ് പുറത്തായത്. ചൈനയുടെ ഷ്വായ് പെങ് - ഷ്വായ് സങ് സഖ്യത്തോടാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടത്.
ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. ആദ്യ സെറ്റ് ചൈനീസ് സഖ്യം നേടിയപ്പോള്‍ രണ്ടാം സെറ്റ് നേടി തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയെങ്കിലും തുടര്‍ന്നുള്ള സമയത്ത് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യന്‍ സഖ്യത്തിന് സാധിച്ചില്ല. വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം പുറത്തായതോടെ ഇനി പ്രതീക്ഷ മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തില്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."