വൃദ്ധദമ്പതികള്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കൊലപാതകം മോഷണശ്രമത്തിനിടെ; പ്രതികള്‍ ബംഗ്ലാദേശ് സ്വദേശികള്‍
ചെങ്ങന്നൂര്‍: വെണ്മണിയില്‍ വൃദ്ധദമ്പതികളെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തി. വെണ്‍മണി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (കുഞ്ഞുമോന്‍, 75), ഭാര്യ ലില്ലി ചെറിയാന്‍ (70) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നാണ് പൊലിസിന്റെ നിഗമനം. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ ചിത്രങ്ങള്‍ പൊലിസ് പുറത്തു വിട്ടു. ബംഗ്ലാദേശ് സ്വദേശികളായ ലബലു, ജൂവല്‍ എന്നിവരാണ് പ്രതികളെന്ന് പൊലിസ് പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളായ ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ കേരളം വിട്ടതായി സൂചനയുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
എ.പി ചെറിയാനേയും ലില്ലിയേയും തലേ ദിവസം ഉച്ച മുതല്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ കാലത്ത് വീട്ടിലെത്തിയ സമീപ വാസികളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുന്‍ഭാഗത്തെ വാതിലുകള്‍ അടഞ്ഞു കിടന്നതിനാല്‍ പിന്‍ഭാഗത്തേക്ക് പോയപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടന്നത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ലില്ലി ചെറിയാനെ കൊല്ലപ്പെട്ട നിലയില്‍ അടുക്കള ഭാഗത്തു കണ്ടെത്തുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് എത്തിയ വെണ്‍മണി പൊലിസ് നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ സ്‌റ്റോര്‍ മുറിയില്‍ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. ചെറിയാന്റെ തലയ്ക്ക് പിന്നില്‍ കമ്പിവടികൊണ്ട് അടിച്ച ആഴത്തിലുള്ള പരുക്കും മുഖത്ത് ഭിത്തിയില്‍ ഉരഞ്ഞതിന്റെ പാടും ഉണ്ടായിരുന്നു. ലില്ലിയുടെ മൃതദേഹത്തില്‍ മുഖത്തും തലയുടെ മുന്‍ഭാഗത്തും ചെവിയുടെ താഴെയും ആഴത്തിലുള്ള പരുക്കുകള്‍ ഉണ്ട്. പിന്നീട് കഴിഞ്ഞ ശനിയും ഞായറുമായി ഇവരുടെ വീട്ടില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും ഇവരെ നാട്ടില്‍ എത്തിച്ച കോണ്‍ട്രാക്ടര്‍മാരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കൊപ്പം താമസിച്ചു വന്നിരുന്ന മറ്റ് രണ്ട് ബംഗ്ലാദേശികളാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡിയില്‍ ഉള്ളവര്‍ നല്‍കിയ സൂചനയെന്ന് പൊലിസ് പറഞ്ഞു.
മധ്യമേഖല ഡി.ഐ.ജി കാളിരാജ് മഹേശ്വര്‍, ആലപ്പുഴ ജില്ലാ പൊലിസ് ചീഫ് കെ.എം ടോമി, എ.എസ്.പി ബി.കൃഷ്ണകുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഭോപ്പാലില്‍ വൈദ്യുത ബോര്‍ഡില്‍ ജീവനക്കാരനായിരുന്ന എ.പി ചെറിയാന്‍ വിരമിച്ച ശേഷം കുറച്ചു കാലം വിദേശത്ത് ജോലിയിലായിരുന്നു. തുടര്‍ന്ന് വെണ്മണിയിലെ വീട്ടില്‍ ഭാര്യയുമൊത്ത് വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.
ബിബി ചെറിയാന്‍, ബിന്ദു ചെറിയാന്‍ (ഇരുവരും ദുബൈ), പരേതയായ ബീന എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഷൈനി, രഞ്ചു (ഇരുവരും ദുബൈ).
ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ജി.ഉഷാകുമാരി, തസഹില്‍ദാര്‍ എസ്.മോഹനന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."