അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്തമാക്കും
കോഴിക്കോട്: ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും സംഭരണവും വിതരണവും തടയുന്നതിന് പരിശോധനകള്‍ ശക്തമാക്കാന്‍ ഇതു സംബന്ധിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബസുകളിലും തീവണ്ടികളിലും ലഹരി വസ്തുക്കളും അനധികൃത മദ്യവും കടത്തുന്നത് തടയാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ കൂടി സഹകരണത്തോടെ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസുകളിലും മാഹിയില്‍ നിന്ന് വരുന്ന തീവണ്ടികളിലും വലിയ തോതില്‍ അനധികൃത മദ്യം കടത്തുന്നതായി കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കലക്ടറേറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ടി. ജനില്‍കുമാര്‍ അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജനകീയ കമ്മിറ്റിയുടെ മറ്റ് അംഗങ്ങള്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."