HOME
DETAILS
MAL
ട്രാഫിക് ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് വീടുകളിലേക്കും
backup
November 27 2018 | 06:11 AM
തേഞ്ഞിപ്പലം: കൗമാരക്കാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് വ്യാപകമായതോടെ ട്രാഫിക് ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് വീടുളളിലേക്കും. ലൈസന്‍സ് പോലും ലഭിക്കാതെ കുതിച്ചു പായുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ രക്ഷിതാക്കള്‍ക്ക് കൂടി ബോധവല്‍ക്കരണം നല്കാന് ലക്ഷ്യം വെച്ചാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.
റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ചാണ് ബോധവല്കരണ ക്ലാസ് നടത്തുന്നത്. ഒലിപ്രം നിലാവ് റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ തിരൂരങ്ങാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി. അനുമോദ് കുമാര്‍ ക്ലാസെടുത്തു. മേച്ചേരി വാസു, കുമ്മാനാരി ബാവ, ചമ്മിനി പ്രശാന്ത്, ടി.അജയന്, പ്രേമന് പരുത്തിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."