നിരോധനം കാറ്റില്‍ പറത്തി കടല്‍ പിളര്‍പ്പ് കാണാന്‍ സഞ്ചാരികളെത്തുന്നു
പൊന്നാനി: പൊന്നാനി കടലില്‍ അത്ഭുതകരമായി രൂപപ്പെട്ട കടല്‍ പിളര്‍പ്പ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്.
നിരോധനം നിലനില്‍ക്കുമ്പോഴാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സഞ്ചാരികള്‍ ഉള്‍ക്കടലിലെ അപകടകരമായ മണല്‍തിട്ടയിലേക്ക് പോകുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിരോധനം ഉണ്ടായിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ കുറ്റകരമായ അനാസ്ഥതയാണ് തുടരുന്നത്. ഞായറാഴ്ചയാണ് രണ്ടാമതും ഈ ബീച്ചില്‍ കടല്‍ പിളര്‍ന്ന് ഒന്നര കിലോമിറ്റര്‍ നീളത്തില്‍ 6 അടി ഉയരത്തിലുള്ള മണല്‍തിട്ട രൂപപെട്ടത്.വേലിയിറക്ക സമയത്തും വേലിയേറ്റ സമയത്തും ഇതിലൂടെ നടന്ന് ഉള്‍ക്കടലിലേക്ക് പോകാമെന്നതാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണം. പ്രളയാനന്തരം ഇതുപോലെ കടല്‍ പിളര്‍ന്ന് മണല്‍തിട്ട രൂപപ്പെട്ടിരുന്നു.സഞ്ചാരികളുടെ തിരക്ക് അനിയന്ത്രിതമായതോടെ അപകടം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം പ്രവേശനം നിരോധിക്കുകയായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ മണല്‍തിട്ട അപ്രത്യക്ഷമാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും മണല്‍ തിട്ട പ്രത്യക്ഷമായതോടെയാണ് സഞ്ചാരികള്‍ പൊന്നാനിയിലെത്താന്‍ തുടങ്ങുന്നത്. ഏതുനിമിഷവും അപകടത്തില്‍ പെടാവുന്നതാണ് ഇത്തരം മണല്‍തിട്ടകളെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഇവരുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് സഞ്ചാരികള്‍ കടല്‍ പിളര്‍പ്പ് കാണാനായി ഉള്‍ക്കടലിലേക്ക് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."