HOME
DETAILS
MAL
പത്തുവയസ്സുകാരിയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിന് സുപ്രിം കോടതി അനുമതി നല്‍കിയില്ല
backup
July 28 2017 | 12:07 PM
ന്യൂഡല്‍ഹി: 32 ആഴ്ച ഗര്‍ഭിണിയായ പത്തു വയസ്സുകാരിക്ക് അലസിപ്പിക്കാനുള്ള അനുമതി സുപ്രിം കോടതി നിഷേധിച്ചു. അലസിപ്പിക്കാനുള്ള സമയം അതിക്രമിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ ഹരജി നിരാകരിച്ചത്.
ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ച കഴിഞ്ഞതിനാല്‍ ഇപ്പോള്‍ അലസിപ്പിക്കുന്നത് കുട്ടിക്ക് ഭീഷണിയുണ്ടാകുമെന്ന ഛണ്ഡീഗഡ് ആശുപത്രിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിധി.
അമ്മാവന്റെ ബലാത്സംഗത്തിന് ഇരയായാണ് ഛണ്ഡീഗഡില്‍ നിന്നുള്ള പത്തു വയസ്സുകാരി ഗര്‍ഭം ധരിച്ചത്. 20 ആഴ്ച വരെ വളര്‍ച്ചയെത്തിയ ഗര്‍ഭം മാത്രമാണ് നിയമപരമായി ഇന്ത്യയില്‍ അലസിപ്പിക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."