ഹജ്ജ് 2017: ഇന്ത്യന്‍ ഹാജിമാരുടെ വരവ് തുടരുന്നു; ആഗസ്റ്റ് രണ്ടു മുതല്‍ മക്കയിലേക്ക് തിരിക്കും
മദീന: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹാജിമാരുടെ യാത്ര തുടരുന്നു. ഇതിനകം ഇന്ത്യയിലെ വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് മദീനയില്‍ എത്തിയത്.
ഡല്‍ഹി, ലക്നൗ, വാരാണസി, കൊല്‍ക്കത്ത, ശ്രീനഗര്‍, ഗുവാഹത്തി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നായി ദിനേന ഡസനിലധികം വിമാനമാണ് മദീനയില്‍ എത്തിച്ചേരുന്നത്. ഏഴ് എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം അറുപതിലധികം വിമാനങ്ങളാണ് തീര്‍ത്ഥാടകരുമായി സര്‍വ്വീസ് നടത്തിയത്. ഡല്‍ഹിയില്‍ നിന്നാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.
മദീനയിലെത്തിയ തീര്‍ത്ഥാടകര്‍ ആഗസ്റ്റ് രണ്ട് മുതലാണ് മക്കയിലേക്ക് തിരിച്ചു തുടങ്ങുക. ജൂലൈ 24 മുതല്‍ വന്നിറങ്ങിയ കണക്കനുസരിച്ചു തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം മദീനയില്‍ താമസിക്കുന്നതോടെ ഇവര്‍ മക്കയിലേക് തിരിക്കും. ആഗസ്റ്റ് എട്ടിനാണ് ഇന്ത്യയില്‍ നിന്ന് മദീനയിലേക്കുള്ള അവസാന ഹജ്ജ് വിമാനം.
അറുപത്തി രണ്ടായിരം തീര്‍ഥാടകരാണ് ഇതു വഴി ഹജ്ജിനെത്തുക. നേരത്തെ മദീനയില്‍ വന്നിറങ്ങുന്ന തീര്‍ത്ഥാടകര്‍ ഹജ്ജിന് ശേഷം ജിദ്ദ വഴിയാണ് മടങ്ങുക. നൂറോളം ഹാജിമാര്‍ ഡിസ്പന്‍സറിയിലെത്തി ചികിത്സ നേടിയതായി ഹജ്ജ് മിഷന് അറിയിച്ചു. ഇതിനു പുറമെ എഴുനൂറ്റി അമ്പതോളം തീര്‍ഥാടകരെ മൊബൈല്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."