HOME
DETAILS

ഓട്ടുപാറ ബസ്സ്റ്റാന്റ് നവീകരണം: പണി പൂര്‍ത്തിയാക്കാന്‍ ചോദിച്ചത് ഒരു മാസം: രണ്ടു മാസം പിന്നിട്ടിട്ടും ജനം പെരുവഴിയില്‍

  
backup
November 27 2018 | 08:11 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8

വടക്കാഞ്ചേരി: ഓട്ടുപാറ പട്ടണ ഹൃദയത്തിലെ നഗരസഭ ബസ് സ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ മാസം രണ്ടു പിന്നിട്ടിട്ടും എവിടെയുമെത്താതെ പാതിവഴിയില്‍. ഒരു മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കു തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിച്ച നഗരസഭ മാസം രണ്ടായിട്ടും ജനദുരിതമകറ്റാന്‍ നടപടി സ്വീകരിയ്ക്കാത്തതു വന്‍ ജനകീയ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നു.
സ്റ്റാന്റ് അടച്ചിട്ടിട്ടു രണ്ടു മാസം പിന്നിടുമ്പോള്‍ സ്റ്റാന്റിനുള്ളിലെ വ്യാപാരികളും ജനങ്ങളും ഒരുപോലെ ദുരിതത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ ഇനി എന്ന് പൂര്‍ത്തിയാക്കുമെന്നു പറയാനാകാതെ നഗരസഭ ഇരുട്ടില്‍ തപ്പുകയുമാണ്.
ഒരു മാസത്തിനുള്ളില്‍ ആധുനിക ബസ് സ്റ്റാന്റ് ജനങ്ങള്‍ക്കു സമര്‍പ്പിക്കുമെന്നായിരുന്നു നഗരസഭയുടെ അവകാശവാദം. 17 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത് ജലരേഖയായി. അതിനിടെ സ്റ്റാന്റിലേക്കു ബസുകള്‍ പ്രവേശിയ്ക്കാത്തതിനാല്‍ പട്ടണ ഹൃദയത്തില്‍ സംസ്ഥാന പാതയുടെ ഇരുവശവും ബസുകള്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ഇതു മൂലം ഏറെ തിരക്കുള്ള സമയങ്ങളില്‍ സംസ്ഥാന പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. കിലോമീറ്ററുകള്‍ ദൂരം വാഹനങ്ങള്‍ കുരുക്കില്‍ പെട്ടു കിടക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിയ്ക്കുന്ന ദുരിതത്തിനു കയ്യും കണക്കുമില്ല.
നഗരസഭയുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കും ജന ദുരിതത്തിനും കാരണമെന്നാണു പ്രതിപക്ഷ മെമ്പര്‍മാരുടെ ആരോപണം. അടിയന്തരമായി പണി പൂര്‍ത്തീകരിച്ച് ജന ദുരിതത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നു യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  7 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  15 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  32 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago