HOME
DETAILS

ജില്ലാ സ്‌കൂള്‍ കലോത്സവം: നാളെ തിരിതെളിയും

  
backup
November 27 2018 | 08:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-24

പാലക്കാട്: 59ാമത് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. 20 വേദികളിലായി ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കുന്ന മത്സരളില്‍ പതിനായിരത്തോളം കലാപ്രതിഭകള്‍ എച്ച്.എസ്, എച്ച്.എസ്.എസ് ജനറല്‍ വിഭാഗങ്ങളിലും അറബിക്, സംസ്‌കൃതം, തമിഴ് സാഹിത്യോത്സവങ്ങളിലുമായി മാറ്റുരക്കും. ഗവ. മോയന്‍ ഗേള്‍സ് എച്ച്.എസ്.എസ്, പി.എം.ജി എച്ച്.എസ്.എസ്, ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ്, ബി.ഇ.എം എച്ച്.എസ്, ജി.എല്‍.പി.എസ് കൊപ്പം, ജി.എല്‍.പി.എസ് സുല്‍ത്താന്‍പേട്ട, സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍, ഫൈന്‍ ആര്‍ട്‌സ് ഹാള്‍ താരേക്കാട് എന്നിവിടങ്ങളിലാണ് വേദികള്‍.
ഗവ. മോയന്‍ എല്‍.പി സ്‌കൂളിലാണ് 'ക്ഷണശാല ഒരുക്കിയിരിക്കുന്നത്. മോയന്‍ ജി.എച്ച്.എസ്.എസിലെ ഒന്നാം വേദിയായ ഓപ്പണ്‍ സ്റ്റേജ് മഹാകവി ഒളപ്പമണ്ണയുടെ പേരിലാണ്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി (വേദി 2 മോയന്‍ ജി.എച്ച്.എസ്.എസ് ഹാള്‍), തുഞ്ചത്തെഴുത്തച്ഛന്‍ (വേദി 3 പി.എം.ജി.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറി ഹാള്‍), കലാമണ്ഡലം സത്യഭാമ (വേദി 4 പി.എം.ജി.എച്ച്.എസ്.എസ് ഹൈസ്‌കൂള്‍ ഹാള്‍), പി.കുഞ്ഞിരാമന്‍ നായര്‍ (വേദി 5 ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ് ഓപ്പണ്‍ സ്റ്റേജ്), കുഞ്ചന്‍ നമ്പ്യാര്‍ (വേദി 6 ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ് ഓഡിറ്റോറിയം), ചെമ്പൈ വൈദ്യനാഥ 'ാഗവതര്‍ (വേദി 7 ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ് ഹാള്‍), ഞരളത്ത് രാമപൊതുവാള്‍ (വേദി 8 കൊപ്പം ജി.എല്‍.പി.എസ്), എം.ഡി.രാമനാഥന്‍ (വേദി 9 ഫൈന്‍ ആര്‍ട്‌സ് ഹാള്‍), കലാമണ്ഡലം രാമന്‍കുട്ടി നായര്‍ (വേദി 10 സുല്‍ത്താന്‍പേട്ട ജി.എല്‍പി.എസ് ഹാള്‍), ഒ.വി.വിജയന്‍ (വേദി 11 സെന്റ് സെബാസ്റ്റ്യന്‍), പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ (വേദി 12 സെന്റ് സെബാസ്റ്റ്യന്‍ യു.പി സ്‌കൂള്‍), വി.ടി.'ട്ടതിരിപ്പാട് (വേദി 13 ബി.ഇ.എം.എച്ച്.എസ്.എസ് ഓപ്പണ്‍ സ്റ്റേജ്), പുലിക്കോട്ടില്‍ ഹൈദര്‍ (വേദി 14 ബി.ഇ.എം.എച്ച്.എസ്.എസ് ഹാള്‍), പല്ലാവൂര്‍ അപ്പുമാരാര്‍ (വേദി 15 ബി.ഇ.എം.എച്ച്.എസ്.എസ് ക്ലാസ് റൂം 1), കെ.പി.കേശവമേനോന്‍ (വേദി 16 ബി.ഇ.എം.എച്ച്.എസ്.എസ് ക്ലാസ് റൂം 2), പാലക്കാട് മണി അയ്യര്‍ (വേദി 17 സെന്റ് സെബാസ്റ്റ്യന്‍ യു.പി.എസ് ക്ലാസ് റൂം), പി.ലീല (വേദി 18 മോയന്‍സ് എച്ച്.എസ്.എസ് സ്മാര്‍ട് ക്ലാസ്), മാണി മാധവ ചാക്യാര്‍ (വേദി 19 പി.എം.ജി.എച്ച്.എസ്.എസ്) എന്നിവയാണ് മറ്റ് സ്റ്റേജുകളുടെ പേരുകള്‍. മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്നലെ ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങളില്ലാതെ രണ്ട് ദിവസത്തേക്കായി ചുരുക്കിയാണ് കലോത്സവം നടക്കുന്നത്. ഇത്തവണ കോടതി മുഖേനയും വകുപ്പ്തലത്തിലുമായി 60 ഓളം പേര്‍ അപ്പീല്‍ വഴി മത്സരരംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാകലോത്സവത്തില്‍ അപ്പീല്‍ നല്‍കുന്നതിന് രണ്ടായിരം രൂപ ഫീസ് ഈടാക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്കടര്‍ പി യു പ്രസന്നകുമാരി, കണ്‍വീനര്‍ എം ആര്‍ മഹേഷ് കുമാര്‍, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ഷൂക്കൂര്‍ ,കെ ഭാസ്‌കരന്‍, ഹമീദ് കൊമ്പത്ത് പങ്കെടുത്തു.

ജില്ലാകലോത്സവത്തില്‍ ഹൈസ്‌ക്കൂളും, ഹയര്‍സെക്കന്‍ഡറിയും മാത്രം
മഹാപ്രളയകൊടുത്തിയിലായതിനാല്‍ ഇത്തവണ ജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ ഹൈസ്‌ക്കൂള്‍ ,ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെകുട്ടികള്‍ മാത്രമേയുള്ളു. എല്‍.പി, യു.പി വിഭാഗം മത്സരങ്ങള്‍ ഉപജില്ലാതലത്തിലൊതുക്കി.

5200 കുട്ടികള്‍ മത്സരത്തിന്
ഇത്തവണ 119 ഇനങ്ങളിലായി 5200 കുട്ടികളാണ് മത്സരത്തിനെത്തുക.അപ്പീല്‍ അറുപതും,പിന്നീട് കോടതിവഴി വരുന്ന അപ്പീലും ചേര്‍ത്താണ് ഇത്രയും പേര്‍പങ്കെടുക്കുക.

നാലിനങ്ങളില്‍ മത്സരിക്കാന്‍ ഓരോ ടീം മാത്രം
കഥകളി ഗ്രൂപ്പ്, യക്ഷഗാനം,കേരളനടനം(ബോയ്‌സ് ) വീണ വിചിത്രവീണ എന്നി ഇനങ്ങളില്‍ മത്സരിക്കാന്‍ ഓരോ ടീം മാത്രമാണ് എത്തുന്നത്
199 ഇനങ്ങള്‍ നോക്കാന്‍ 100വിധികര്‍ത്താക്കള്‍
ജില്ലാ യുവജനോത്സവത്തില്‍ 199 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍, വിധികര്‍ത്താക്കളായി എത്തുന്നത് 100 പേരാണ്

മത്സരങ്ങള്‍ രാത്രി എട്ടിന് അവസാനിപ്പിക്കും
രാവിലെ കൃത്യം ഒമ്പതുമണിക്ക് മത്സരങ്ങള്‍ ആരംഭിച്ചു് രാത്രി എട്ടിനുള്ളില്‍ തീര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നു പ്രോഗ്രാം കണ്‍വീനര്‍ അറിയിച്ചു

ലോട്ടെടുത്തു അകാരണമായി കാലതാമസം വരുത്തുന്നവര്‍ക്ക് ഇത്തവണ അവസരം നഷ്ടപ്പെടും
ലോട്ടെടുത്തു കോഡ് നമ്പര്‍ കിട്ടിയശേഷം അകാരണമായി കാലതാമസം വരുത്തുന്ന മത്സരാര്‍ത്ഥികളെ ഒഴിവാക്കാന്‍ കലോത്സവ കമ്മിറ്റി തീരുമാനിച്ചു. കോഡ് നമ്പര്‍ ലഭിച്ചു കഴിഞ്ഞു മൂന്ന് തവണ വിളിച്ചിട്ടും സ്റ്റേജില്‍ കയറാതെ വൈകിക്കുന്നവരെ ഒഴിവാക്കി അടുത്ത നമ്പറുകാരെ മത്സരിക്കാന്‍ വിളിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago