HOME
DETAILS
MAL
'ചൗക്കിദാര്‍ ചോര്‍ ഹെ' പരാമര്‍ശത്തില്‍ തുടര്‍നടപടിയില്ല; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം
backup
November 14 2019 | 05:11 AM
ന്യൂഡല്‍ഹി: 'ചൗക്കിദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതീയലക്ഷ്യ നടപടി അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഈ വാചകം പ്രചരണത്തിനായി ഉപയോഗിച്ച രാഹുല്‍ ഗാന്ധി, അതു സാധൂകരിക്കാന്‍ സുപ്രിംകോടതിയെ പരാമര്‍ശിച്ചുവെന്ന കാരണത്താലാണ് കോടതീയലക്ഷ്യം നേരിടേണ്ടിവന്നത്.
ഇതേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ മാപ്പു പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ 'നിരുപാധിക മാപ്പ്' സ്വീകരിച്ചതായും സുപ്രിംകോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."