പിടിയിലായ മാവോയിസ്റ്റ് ചന്ദുവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍; കേരളത്തില്‍ മൂന്നുവര്‍ഷം സായുധ പരിശീലനം നല്കി
സ്വന്തം ലേഖകന്‍
കാളികാവ്: മാവോയിസ്റ്റുകള്‍ക്കായി കേരളത്തില്‍ മൂന്നുവര്‍ഷം സായുധ പരിശീലനം നല്‍കിയെന്ന് തമിഴ്നാട് പൊലിസിന്റെ പിടിയിലായ ചന്ദുവിന്റെ വെളിപ്പെടുത്തല്‍. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സായുധ പരിശീലനം നല്‍കിയതെന്നും ചന്ദു മൊഴിനല്‍കി.
ആശുപത്രിയില്‍ നിന്നാണ് പൊലിസ് ചന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയത്. കാലിന് പരുക്കേറ്റ ചന്ദുവിന് 20 ദിവസം ചികിത്സയില്‍ കഴിയേïിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2016ല്‍ നിലമ്പൂരിലുïായ ഏറ്റുമുട്ടലിനുശേഷമാണ് ചന്ദുവിന് കേരളത്തില്‍ പരിശീലകന്റെ ചുമതല ലഭിച്ചത്.വരയന്മല ഏറ്റുമുട്ടലില്‍ തിരിച്ചടിയുïാകാന്‍ കാരണം പ്രവര്‍ത്തകരുടെ വീഴ്ചയാണെന്ന് നേതൃത്വം കïെത്തിയിരുന്നു. ക്യാംപിന് കാവല്‍നിന്നിരുന്ന പ്രവര്‍ത്തകര്‍ തïര്ബോള്ട്ടിനെ കïയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പോരായ്മ പരിഹരിക്കുന്നതിനുവേïിയാണ് ആയുധ പരിശീലനത്തില്‍ മികവുനേടിയ ചന്ദുവിന് കേരളത്തില്‍ പരിശീലകന്റെ ചുമതല നല്‍കിയത്.
സംസ്ഥാനത്ത് മലപ്പുറം ജില്ലയിലെ എടക്കര പൊലിസ് സ്റ്റേഷനില്‍ ഒരു കേസും പാലക്കാട് മഞ്ചക്കട്ടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ഒരു കേസുമാണ് ചന്ദുവിനെതിരേ നിലവിലുള്ളത്. നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം അട്ടപ്പാടിയില്‍ നിന്ന് പൊലിസ് പിടിയിലായ കാളിദാസിന്റെ മൊഴിയനുസരിച്ചാണ് ചന്ദുവിനെ എടക്കര സ്റ്റേഷനിലെ കേസില്‍ പ്രതിചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."