പാരലല്‍ കോളജ് അധ്യാപകന്റെ മൃതദേഹം കുളത്തില്‍; മരണത്തില്‍ ദുരൂഹത
: ദുരൂഹ സാഹചര്യത്തില്‍ പാരലല്‍ കോളജ് അധ്യാപകന്റെ മൃതദേഹം കുളത്തില്‍ കാണപ്പെട്ടു.
മരണത്തില്‍ ദുരൂഹത ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. 3 പേരെ അന്വേഷണത്തിന്റെ ഭാഗമായി കിളിമാനൂര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
കിളിമാനൂര്‍ വെള്ളല്ലൂര്‍ മാത്തയില്‍ ഇടവനക്കോണം വി.ബി.നിവാസില്‍ അനൂപ് (33) ആണ് മരിച്ചത്. അവിവാഹിതനാണ്. കിളിമാനൂരിലെ വിവിധ പാരലല്‍ കോളജുകളില്‍ അധ്യാപകനായിരുന്നു. കിളിമാനൂര്‍ പുളിമാത്ത് ദേവി ക്ഷേത്രത്തിലെ കുളത്തിലാണ് ഇന്നലെ രാവിലെ മൃതദേഹം കാണുന്നത്.
എന്നാല്‍ മരിച്ച അനൂപിന്റെ അടിവസ്ത്രവും ഷര്‍ട്ടും, പാന്റും, മൊബൈലും, മാലയും, പേഴ്‌സും, ചെരുപ്പും സമീപത്തെ കിണറ്റിലാണ് കാണപ്പെട്ടത്.
അനൂപിനൊപ്പം പുളിമാത്ത് ദേവി ക്ഷേത്രത്തിന് സമീപത്തുള്ള 3 പേരും കുളിക്കാന്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. അനൂപിന്റെ സുഹൃത്തുക്കളായ ഒരു പാരലല്‍ കോളജ് അധ്യാപകനും, കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും ടെക്‌നോപാര്‍ക്ക് സെക്യൂരിറ്റി ജീവനക്കാരനും ആണ് കുളിക്കാന്‍ ഒപ്പം ഉണ്ടായിരുന്നത്. വ്യാഴാഴ്ച്ച ഏറെ വൈകിയാണ് ഇവര്‍ കുളികഴിഞ്ഞു പോയതത്രെ. മദ്യ ലഹരിയിലാണ് ഇവര്‍ കുളിക്കാന്‍ വന്നതെന്നും പറയപ്പെടുന്നു .
ഒരാള്‍ കുളിക്കാന്‍ കുളത്തില്‍ ഇറങ്ങിയിരുന്നില്ല . ഒരു തോര്‍ത്ത് ഉപയോഗിച്ചാണ് ഇവര്‍ കുളിച്ചതെന്നും സൂചനയുണ്ട് .തോര്‍ത്തുടുത്ത് ഒരാള്‍ കുളത്തില്‍ ഇറങ്ങിയ ശേഷം കരയിലേക്ക് തോര്‍ത്ത് എറിഞ്ഞു കൊടുക്കുകയും ആ തോര്‍ത്ത് ഉപയോഗിച്ച് ഓരോരുത്തരായി മറ്റു രണ്ടുപേരും കുളത്തില്‍ ഇറങ്ങുകയായിരുന്നു വെന്നും പറയപ്പെടുന്നു.
കുളക്കടവില്‍ നിന്നും എപ്പോഴാണ് ഇവര്‍ പോയതെന്ന് അറിയില്ല. രാവിലെ മൃതദേഹം കാണുകയും വസ്ത്രങ്ങളും മറ്റും കിണറ്റില്‍ കാണുകയും ചെയ്തതോടെയാണ് വിവരങ്ങ്ള്‍ പുറത്ത് വരുന്നത് .
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അനൂപിനൊപ്പം കുളിക്കാന്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. പോസ്റ്റ്മാര്‍ട്ടവിവരം ലഭിച്ച ശേഷം കസ്റ്റഡിയില്‍ ഉള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ യഥാര്‍ഥ സംഭവം പുറത്തു വരികയുള്ളുവെന്ന് പൊലിസ് പറഞ്ഞു. സഹോദരന്‍ വിദേശത്തു നിന്നും ഇന്ന് എത്തിയശേഷം മൃതദേഹം സംസ്‌കരിക്കും. കിളിമാനൂര്‍ പൊലിസ് കേസെടുത്തു. സഹോദരങ്ങള്‍ ദിലീപ് (മസ്‌ക്കറ്റ്) അനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."