HOME
DETAILS
MAL
കാംപസുകളിലെ കാവിവല്‍ക്കരണം അവസാനിപ്പിക്കണം: സ്റ്റാലിന്
backup
November 14 2019 | 18:11 PM
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യചെയ്ത സംഭവത്തിലെ ദുരൂഹത അകറ്റണമെന്നും കാംപസുകളിലെ കാവിവല്‍ക്കരണം അവസാനിപ്പിക്കണമെന്നും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള വിവേചനമാണ് ഫാത്തിമയുടെ മരണകാരണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതപരമായ കാരണങ്ങളാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന ഫാത്തിമയുടെ രക്ഷിതാക്കളുടെ ആരോപണം ഗുരുതരമാണെന്നും ഇക്കാര്യം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും സ്റ്റാലിന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."