HOME
DETAILS

വില കൂടിയ ബാറ്ററികള്‍ മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍

  
backup
July 28 2017 | 20:07 PM

%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%ac%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b

 

തിരുവനന്തപുരം: റിലയന്‍സ് ഇന്റര്‍നെറ്റ് കമ്പനിയുടെ കിയോസ്‌ക്കുകളില്‍ നിന്ന് വ്യാപകമായി ബാറ്ററികള്‍ മോഷണം നടത്തിയ പ്രതി സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായി.
കരകുളം, ചെക്കക്കോണം, മൂഴിയില്‍ വീട്ടില്‍ ചക്കര മഹേഷ് (29) നെ മോഷണ കേസ്സില്‍ മൂസ്സിയം പൊലിസ് പിടിയിലായത്.
തിരുവനന്തപുരം സിറ്റിയില്‍ ഇന്റര്‍നെറ്റ് കണക്ഷന് വേണ്ടി ഡി.എല്‍.സി കിയോസ്‌ക്കുകളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് വില കൂടിയ ബാറ്ററികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കുന്നുകുഴി, ശാസ്തമംഗലം, ഗൗരീശപട്ടം, കവടിയാര്‍, ഇടപ്പഴിഞ്ഞി വെള്ളയമ്പലം തുടങ്ങിയ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്‌ക്കളില്‍ നിന്ന് മാസങ്ങളായി നടന്ന മോഷണങ്ങള്‍ മഹേഷിന്റെ അറസ്റ്റോടെ തെളിഞ്ഞു.നാലഞ്ച് വര്‍ഷത്തോളം റിലയന്‍സിന്റ ജോലി ചെയ്തിരുന്ന മഹേഷ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജോലിക്ക് പോകുന്നില്ല.
ഇത്തരത്തില്‍ പുറത്ത് നില്‍ക്കുന്ന അവസരത്തില്‍ മഹേഷ് കിയോസ്‌കുകളില്‍ പോയി ബാറ്ററികള്‍ മോഷ്ടിച്ച് ചാല, നെടുമങ്ങാട് തുടങ്ങിയ ഇടങ്ങളിലെ ആക്രിക്കടകളില്‍ വിറ്റഴിക്കുകയായിരുന്നു.
കിയോസ്‌ക്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാവുന്ന ഒരാള്‍ ഈ മോഷണത്തിന്റെ പിന്നില്‍ ഉണ്ടാവാന്‍ സാധ്യത എന്ന് മനസ്സിലാക്കി ഷാഡോ പൊലിസ് ഇതേ കമ്പനിയില്‍ നിന്ന് പുറത്ത് പോയ ആളുകളെ കുറിച്ച് നടത്തിയ അന്വേഷണമാണ് മഹേഷില്‍ എത്തിയത്.
മോഷ്ടിച്ച് കടത്തിയ ബാറ്ററികളില്‍ അധികവും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഈ മോഷണക്കേസുകളില്‍ മഹേഷിനൊപ്പം ഉണ്ടായിരുന്ന നെടുമങ്ങാട് ഇരുമ്പ സ്വദേശിയായ യുവാവിനെ കുറിച്ച് പൊലിസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മഹേഷിനെ അറസ്റ്റ് ചെയ്തത് മനസ്സിലാക്കിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
മോഷണം നടത്തി കിട്ടിയ രൂപ മദ്യപാനത്തിന് വേണ്ടി ചിലവാക്കുകയായിരുന്നു ഇവരുടെ രീതി.
തിരുവനന്തപുരം സിറ്റി പൊലിസ് കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്.ഐ സുനില്‍ ലാല്‍, മൂസിയം ക്രെം എസ്.ഐ സീതാറാം സിറ്റി ഷാഡോ പൊലിസ് ടീം അംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago