കെ.പി.ഒ.എ സമ്മേളനം: യാത്രയയപ്പ് സംഗമം
കോഴിക്കോട്: കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സര്‍വിസില്‍നിന്ന് വിരമിക്കുന്നവര്‍ക്കായി യാത്രയയപ്പ് സംഗമം നടത്തി. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ പൊലിസ് പ്രതിജ്ഞാബദ്ധമാകണമെന്ന് അദ്ദേഹം പറഞ്ഞു. ജാതി, മത, രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് പൊലിസ് മുക്തമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ശില്പശാലയുടെയും ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കിയ മാര്‍ഗരേഖ എ.ഡി.ജി.പി മന്ത്രിക്ക് നല്കി പ്രകാശനം ചെയ്തു. സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.ടി പൃഥ്വീരാജ്, സെക്രട്ടറി ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."