ശാപമോക്ഷമില്ലാതെ നരിപ്പറ്റ ആയുര്‍വേദ ഡിസ്പെന്‍സറി
കക്കട്ടില്‍: പ്രദേശത്തെ നിരവധിപേര്‍ ചികിത്സക്കായി ആശ്രയിക്കുന്ന നരിപ്പറ്റ പഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത് കൈവേലിയിലെ ഇടിഞ്ഞുവീഴാറായ കെട്ടിടത്തില്‍. അധികൃതരുടെ അനാസ്ഥ കാരണമാണ് ആയുര്‍വേദ ഡിസ്പെപെന്സറിയുടെ ശോച്യാവസ്ഥക്ക് കാരണം.
സ്വന്തമായി കെട്ടിടമില്ലാത്ത ജില്ലയിലെ ഏക ആയുര്‍വേദ ഡിസ്പെന്‍സറിയായ നരിപ്പറ്റ ആയുര്‍വേദ കേന്ദ്രം ഇന്നും അസൗകര്യത്തില്‍ വീര്‍പ്പുമുട്ടുകയാണ്. കൈവേലിയിലെ പഴയ ഇടിഞ്ഞുവീഴാറായ വാടക വീട്ടിലാണ് 16 വര്‍ഷമായി ഡിസ്പന്‍സറി പ്രവര്‍ത്തിച്ചു വരുന്നത്. കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടിടത്തില് വൈദ്യുതിയും കക്കൂസും കുളിമുറിയുമില്ല. മറ്റ് അടിസ്ഥാന സൗകര്യവുമില്ലാത്ത ഇവിടെ ഇരുട്ടിലാണ് രോഗികളെ പരിശോധിക്കേണ്ടതും മരുന്നു നല്‍കേണ്ടതും.
മരുന്നിന് ഓര്‍ഡര്‍ നല്‍കാനും ദിനേ റിപ്പോര്ട്ടുകളയക്കാനും വൈദ്യുതിയില്ലാത്തതിനാല്‍ കഴിയുന്നില്ല. ചോര്‍ന്നൊലിക്കുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തതും സ്ഥിതി വഷളാക്കിയിരിക്കുകയാണ്. ഡിസ്പെന്‍സറിയിലേക്ക് വരാനുള്ള വഴി പൊട്ടിപ്പൊളിഞ്ഞ് വീഴാറായ പാലത്തിലൂടെയാണ്. ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന ഇവിടെ മരുന്നും ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റും മറ്റ് സ്റ്റാഫുകളുമുണ്ട്. എന്നാല്‍ ഇവിടെ എത്തിപ്പെടാന്‍ കഷ്ടപ്പെടുന്നവര്‍ പഞ്ചായത്തിന്റെ അനാസ്ഥകാരണം ദുരിതം പേറുകയാണ്.
മുന്‍പ് കെട്ടിടം പണിയാന്‍ സ്ഥലമെടുപ്പ് നടത്താന്‍ ശ്രമിച്ചതല്ലാതെ മറ്റൊന്നും ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കെട്ടിട ഉടമ വൈദ്യുതീകരിക്കാന്‍ താല്പര്യം കാണിക്കാത്തത് കെട്ടിടം ഉടമയ്ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണെന്നാണ് പറയുന്നത്. ശോച്യാവസ്ഥക്ക് കാരണം അധികൃതരുടെ പിടിപ്പുകേടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ മറ്റൊരു വാടക കെട്ടിടത്തിലേക്ക് തന്നെ താല്‍ക്കാലികമായി മാറാനാണ്് ആലോചിക്കുന്നതെന്നാണ് പഞ്ചായത്ത്് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."