കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
കൊടിയത്തൂര്‍: കൊടിയത്തൂര്‍ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഭവന നിര്‍മാണ പദ്ധതി ഗുണഭോക്തൃ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, ഐ.എ.വൈ ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കുക, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതന കുടിശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണക്ക് മുന്നോടിയായി നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു. മണ്ഡലത്തിന്‍ ഇരു വിഭാഗം തമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടന്ന പ്രകടനം സിറാജുദ്ധീന്‍ വിഭാഗത്തിന്റെ ശക്തി പ്രകടനമായി മാറുകയായിരുന്നു. ധര്‍ണ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി.എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. എം. സിറാജുദ്ധീന്‍ അധ്യക്ഷനായി. സുബ്രമണ്യന്‍ മാട്ടു മുറി മുഖ്യ പ്രഭാഷണം നടത്തി. ബാബു പൊലുകുന്നത്ത്, പി.ജെ അഗസ്റ്റിന്‍, ടി.എം ഉസ്സന്‍, കെ.കൊജബ്ബാര്‍, പി.ജെ കുര്യന്‍, തോമസ്, എം.കെ മമ്മദ്, ബാബു പരവരി, കയ്യില്‍ അബ്ദുല്ല, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, ബാലകൃഷ്ണന്‍ ചെറുകുന്നത്ത്, കെ. വിലാസിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."