പുതുക്കിപ്പണിയാനായി വില്ലേജ് ഓഫിസ് അടച്ചിട്ടിട്ട് രണ്ടു വര്‍ഷം; നട്ടംതിരിഞ്ഞ് ജനങ്ങള്‍
കുന്നംകുളം: പുനര്‍നിര്‍മാണത്തിനായി അടച്ചിട്ട പോര്‍ക്കുളം വിലേജ് ഓഫിസ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യം ശക്തമാകുന്നു. പോര്‍ക്കുളം, മങ്ങാട്, അകതിയൂര്‍ എന്നീ വിലേജുകള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പോര്‍ക്കുളം ഗ്രൂപ്പ് വില്ലേജിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ആധുനിക രീതിയിലുള്ള വിലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും വില്ലേജ് ഓഫിസ് കെട്ടിടം താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കാന്‍ വേണ്ടിയാണ് കെട്ടിടം അടച്ചിട്ടത്. പിന്നീട് അക്കിക്കാവിലുള്ള സാംസ്ക്കാരിക നിലയത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. രണ്ട് വര്‍ഷം പിന്നിട്ടിട്ടും വില്ലേജ് പുനര്‍നിര്‍മിക്കാനുള്ള യാതൊരു നടപടികളും ആരംഭിച്ചിട്ടില്ലെന്നു മാത്രമല്ല സമീപവാസികളുടെ വിറകും മറ്റും ശേഖരിച്ചുവയ്ക്കുന്ന കൈയാലപ്പുരയായിരിക്കുകയാണ് വിലേജ് ഓഫിസ് കെട്ടിടം.
പുനര്‍നിര്‍മാണത്തിനായി പോര്‍ക്കുളത്ത് സ്ഥിതി ചെയ്തിരുന്ന വില്ലേജ് ഓഫിസ്് മാറ്റിയതോടെ പുതിയ വില്ലേജിലേക്ക് എത്തിച്ചേരുന്നതിന് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പുനര്‍നിര്‍മിക്കാനായി ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ അക്കിക്കാവിലെ സാംസ്്ക്കാരിക നിലയത്തിലേക്ക് മാറ്റുകയായിരുന്നു. പോര്‍ക്കുളം മങ്ങാട് ഉളളവര്‍ക്ക് രണ്ട് ബസ് മാറി കയറി എത്തിചേരേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."