HOME
DETAILS

പുനഃപരിശോധനാ ഹരജി തള്ളി 68 പേജുള്ള വിയോജിച്ച വിധി

  
backup
November 14, 2019 | 7:16 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-68

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹരജി തള്ളിക്കളഞ്ഞ് നിലപാട് മാറ്റാതെ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായ രോഹിങ്ടണ്‍ നരിമാന്റെയും ഡി.വൈ ചന്ദ്രചൂഡിന്റെയും വിയോജിച്ച വിധി. കഴിഞ്ഞ വിധിന്യായത്തില്‍ തങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ ആവര്‍ത്തിച്ച ഇരുവരും വിധി നടപ്പാകുന്നുïെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. ഭൂരിപക്ഷ വിധിന്യായത്തില്‍ മുസ്‌ലിം സ്ത്രീകളുടെ ദര്‍ഗ,പള്ളി പ്രവേശനം, പാര്‍സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ചത് ചൂïിക്കാട്ടി, ഇക്കാര്യങ്ങളൊന്നും ഇപ്പോള്‍ തങ്ങളുടെ മുന്നിലുള്ള പരിഗണനാ വിഷയങ്ങളല്ലാത്തതിനാല്‍ ശബരിമല പുനഃപ്പരിശോധനാ ഹരജിയുടെ കാര്യത്തില്‍ മാത്രമാണ് തങ്ങള്‍ വിധി പറയുന്നത്. ഈ കാര്യങ്ങളെല്ലാം നിലവില്‍ കേസ് പരിഗണിക്കുന്ന അതത് ബെഞ്ചുകള്‍ തീര്‍പ്പാക്കട്ടെയെന്നും 68 പേജുള്ള വിശദമായ വിധിയില്‍ ഇരുവരും വ്യക്തമാക്കി.
കേസുകള്‍ വിശാല ബെഞ്ചിന് വിടുന്നതിനെയും വിധിയില്‍ ജസ്റ്റിസ് നരിമാന്‍ എതിര്‍ത്തു. ഇതൊടൊപ്പം വിശാലബെഞ്ചിന് വിടുന്ന കാര്യങ്ങളൊന്നും ഈ ബെഞ്ചിന്റെ പരിഗണനയില്‍ വരുന്ന കാര്യങ്ങളല്ല. തങ്ങളുടെ പരിഗണനയിലുള്ളത് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ യങ് ലോയേസ് അസോസിയേഷനും കേരളാ സര്‍ക്കാരും തമ്മിലുള്ള കേസിലെ പുനഃപരിശോധനാ ഹരജിയാണ്.
പുനഃപ്പരിശോധനാ ഹരജിയില്‍ ചൂïിക്കാട്ടിയ ഭൂരിഭാഗം കാര്യങ്ങളും ആദ്യ കേസിലെ വാദത്തിലുന്നയിച്ചവ തന്നെയാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയിലെ ജഡ്ജിമാരുന്നയിച്ച സുപ്രധാന പരാമര്‍ശങ്ങള്‍ ചൂïിക്കാട്ടിയ വിധി ഇക്കാര്യത്തിലൊന്നും മാറ്റം വരുത്തേïതില്ലെന്ന് വ്യക്തമാക്കി.
കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും വിയോജിച്ച വിധിന്യായത്തില്‍ ഇരുവരും വ്യക്തമാക്കി, നിയമവാഴ്ച സര്‍ക്കാര്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ കോടതി വിധി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. ഭരണഘടനാ മൂല്യമുറപ്പാക്കി സമുദായത്തെ വിശ്വാസത്തിലെടുക്കുകയും വിധി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും വിധി നിര്‍ദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  6 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  6 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  6 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  6 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  6 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago