തൊഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരവുമായി നിംസ്
തിരുവനന്തപുരം: ലൈഫ് സയന്‍സസിലെ തൊഴിലന്വേഷകര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിന് സുവര്‍ണാവസരമൊരുക്കി നിംസ് മെഡിസിറ്റിയുടെ പുതിയ സംരംഭമായ ഹര്‍ഗോവിന്ദ് ഖൊരാന ബയോടെക്‌നോളജി ഫിനിഷിങ് സ്‌കൂള്‍.
രാജ്യത്തെ പ്രമുഖരായ തൊഴില്‍ദാതാക്കളുമായി സഹകരിച്ച് നിംസ് ഹര്‍ഗോവിന്ദ് ഖൊരാന ബയോടെക്‌നോളജി ഫിനിഷിങ് സ്‌കൂള്‍ സംഘടിപ്പിക്കുന്ന ജോബ് ഓറിയന്റേഷന്‍ ആന്‍ഡ് പ്ലെയ്‌സ്‌മെന്റ് പ്രോഗ്രാമായ 'സ്പന്ദന്‍' തുടക്കമായി.
ഇന്നലെ മാര്‍ ഇവാനിയോസ് കോളജില്‍ സംഘടിപ്പിച്ച ജോബ് ഓറിയന്റേഷന്‍ ആന്‍ഡ് പ്ലെയ്‌സ്‌മെന്റ് പ്രോഗ്രാമില്‍ 200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കോളജിലെ ബോട്ടണി, ബയോടെക്‌നോളജി വകുപ്പുകളുമായി സഹകരിച്ചാണ് വിദഗ്ദപരിശീലന പരിപാടി സംഘടിപ്പിച്ചത്.
'ലൈഫ് സ്‌കില്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്' എന്ന വിഷയത്തില്‍ ഡോ. അമര്‍ ഫെറ്റിലും 'കരിയര്‍ ഓറിയന്റേഷന്‍ ഷേപ്പിങ് ആന്‍ഡ് സ്റ്റിയറിങ് യുവര്‍ കരിയര്‍ പാത്ത് ' എന്ന വിഷയത്തില്‍ ഡോ. സുവേഖ് ബാലയും 'പ്ലൈസ്‌മെന്റ് അസിസ്റ്റന്‍സ് ഫോര്‍ ലൈഫ് സയന്‍സ് ജോബ് ആസ്പിറന്‍സ് ' എന്ന വിഷയത്തില്‍ ഗുര്‍ദീപ് കൗറും ക്ലാസുകളെടുത്തു.
തൊഴില്‍ദാതാക്കളുടെ ആവശ്യാനുസരണം വിവിധ ജോലികള്‍ക്കനുയോജ്യമായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി അവരെ ആ ജോലിക്ക് തയാറാക്കുന്ന പ്രക്രിയയാണ് ജോബ് ഓറിയന്റേഷന്‍ ആന്‍ഡ് പ്ലെയ്‌സ്‌മെന്റ് അസിസ്റ്റന്റ് പ്രോഗ്രാം. ഓറിയന്റേഷന്‍ പ്രോഗ്രാമിലൂടെ തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി അനുയോജ്യമായ ജോലി നേടിക്കൊടുക്കുവാനും പ്രോഗ്രാം സഹായിക്കുന്നു.
കൊല്ലം എസ്.എന്‍ കോളജിലെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റും സുപ്രഭാതവുമായി സഹകരിച്ച് ഡിസംബര്‍ ഒന്നിന് കൊല്ലം എസ്.എന്‍ കോളജില്‍ ഇതേ പരിപാടി സംഘടിപ്പിക്കും. രജിസ്‌ട്രേഷനായി 8943473424 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."