ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം
ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ സ്വന്തമാക്കി. ഇതോടെ ആദ്യ ടെസ്റ്റ് എന്താകുമെന്ന കാര്യം ഏകദേശം തീരുമാനമായി. ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 150 റണ്‍സിന് പിടിച്ചുകെട്ടി. മറുപടി ബാറ്റിങില്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ മികവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്ത് ഇന്ത്യ കളി അവസാനിപ്പിച്ചു. ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താന്‍ ഇനി 64 റണ്‍സ് മാത്രം മതി ഇന്ത്യക്ക്. പൂജാര 61 പന്തില്‍ 43 റണ്‍സോടെയും അഗര്‍വാള്‍ 37 റണ്‍സോടെയും പുറത്താകാതെ നില്ക്കുന്നു.രോഹിത് ശര്‍മയുടെ (6) വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. 43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാ നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. ക്യാപ്റ്റന്‍ മുഅ്മിനുല്‍ ഹഖ് 37 റണ്‍സെടുത്തപ്പോള്‍ ലിറ്റണ്‍ ദാസ് 21 റണ്ണിന് പുറത്തായി. മറ്റുള്ളവരൊന്നും 20 കടന്നില്ല. ഷദ്മാം ഇസ്ലാം (6), ഇംറുല്‍ ഖൈസ് (6), മുഹമ്മദ് മിതുന്‍ (13), മഹമ്മുദുല്ല റിയാദ് (10), മെഹ്ദി ഹസന് (0), തൈജുല്‍ ഇസ്ലാം (1), ഇബാദത്ത് ഹുസൈന് (2) എന്നിവരെല്ലാം പരാജയമായി. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. ഇഷാന്ത് ശര്‍മയും അശ്വിനും ഉമേഷ് യാദവും ര@ണ്ടു വിക്കറ്റ് വീതമെടുത്തു. ടോസിനു ശേഷം ബംഗ്ലാദേശ് നായകന് മുഅ്മിനുല്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയത്തോടെ രണ്ട@ു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പരയാണ് ഇതെങ്കില്‍ ബംഗ്ലാദേശിന്റെ കന്നി പരമ്പരയാണിത്. ഇന്നത്തെ ദിവസം കൂടി ഇന്ത്യന്‍ ബാറ്റിങ്നിര പിടിച്ച് നില്ക്കുകയാണെങ്കില് ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ തന്നെ ഇന്ത്യക്ക് തോല്‍പ്പിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."