HOME
DETAILS

തണുത്ത സമനില

  
backup
November 14 2019 | 19:11 PM

%e0%b4%a4%e0%b4%a3%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2

ദുശാന്‍ബെ: ലോകകപ്പ് സ്വപ്നവുമായി അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ സമനിലയില്‍ തളച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തുലാസിലായി.
1-1 എന്ന സ്‌കോറിനാണ് ഇന്ത്യയെക്കാള്‍ നാല്‍പത് സ്ഥാനം പിറകിലുള്ള അഫ്ഗാന്‍ പിടിച്ച് കെട്ടിയത്. 46-ാം മിനുട്ടില്‍ നാസരിയാണ് അഫ്ഗാന് വേണ്ടി ഗോള്‍ നേടിയത്. നിശ്ചിത സമയത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ ഗോളിന്റെ കരുത്തിലായിരുന്നു ഇന്ത്യ രക്ഷപ്പെട്ടത്. കൊടും തണുപ്പിലും ടര്‍ഫിലും ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ നന്നേ പാടുപെട്ടിരുന്നു. തുടക്കത്തില്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും മുന്നേറ്റങ്ങള്‍ കുറവായിരുന്നു.
ഇന്ത്യയുടെ ഹാഫിലേക്ക് വരാതെ അഫ്ഗാന്‍ താരങ്ങള്‍ പ്രതിരോധിച്ച് നിന്നതോടെ ഇന്ത്യക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയല്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടുവെങ്കിലും ഇരുവര്‍ക്കും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ പ്രീതം കോട്ടാലിനെയും സഹലിനെയും മന്ദര്‍ ദേശായിയേയും മാറ്റിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റനിരക്ക് കാര്യമായ മാറ്റമുണ്ടായില്ല.
രണ്ടാം പകുതിക്ക് ശേഷം ഗോള്‍ തിരിച്ചടിക്കണമെന്ന മോഹവുമായി പൊരുതിക്കളിച്ച ഇന്ത്യ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ കണ്ടെത്തി.
93-ാം മിനുട്ടില്‍ ഗ്രൗണ്ടിന്റെ ഇടത് ഭാഗത്ത് നിന്ന് ലഭിച്ച സെറ്റ് പീസിലൂടെയായിരുന്നു ഇന്ത്യയുടെ മാനം രക്ഷിച്ച ഗോള്‍ പിറന്നത്. ലെന്‍ ഡുങ്കലായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
നാല് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റാണ് ഇന്ത്യക്കുള്ളത്. ചൊവ്വാഴ്ച ഒമാനെതിരേയാണ് ഇന്ത്യക്ക് അടുത്ത മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago