ഓരോ തണല്മരവും ഇവിടെ ഓരോ ഒരുക്കമുറികളാണ്
മലപ്പുറം: ചെലവ് ചുരുക്കിയ കലോത്സവം ശ്രദ്ധേയമായപ്പോള്‍ ഗ്രീന്‍ റൂമുകളുടെ അഭാവം മത്സരാര്‍ഥികളെ കുഴക്കി. അകത്ത് ഒരു ടീം അരങ്ങ് തകര്‍ത്താടുമ്പോള്‍, പുറത്ത് അടുത്ത ടീം അണിയറയില്ലാതെ ഒരുക്കത്തിലാണ്. ഉപകരണങ്ങളൊരുക്കുന്നതും മേക്കപ്പ് നടത്തുന്നതുമെല്ലാം എല്ലാവര്ക്കും മധ്യത്തില്‍.
മലപ്പുറം ടൗണ്‍ഹാളില്‍ ഇന്നലെ ഉച്ച തിരിഞ്ഞു നടക്കേണ്ട ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിനായി രാവിലെ പൊരിവെയിലത്ത് തന്നെ മല്സരാര്ഥികള് ഗ്രീന്‍ റൂം സജ്ജീകരിച്ചത് ടൗണ്‍ഹാളിന്റെ ഓപ്പണ്‍ സ്റ്റേജില്‍ തണല്മരത്തിനരികെ. പെണ്‍കുട്ടികളുള്‍പ്പടെ മേക്കപ്പ് ചെയ്യുന്നതിനും നാടകത്തിനുള്ള ഒരുക്കത്തിനു ഇവിടെയാണ് ഒരുങ്ങിയത്.
എം.എസ്.പി സ്കൂള്‍, സെന്റ് ജമ്മാസ്, എം.എം.ഇ.ടി, കോട്ടപ്പടി സ്കൂള്‍ എന്നിവിടങ്ങളിലും ഇതേ പോലെയാണ് മുന്നൊരുക്കങ്ങള്‍. പല വേദികളിലേക്കും അണിഞ്ഞൊരുങ്ങിയ മല്‍സരാര്‍ഥികളുമായി വാഹനങ്ങളും ചീറിപാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."