തളിപ്പറമ്പില്‍ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ്
തളിപ്പറമ്പ്: നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പഴകിയ ചപ്പാത്തി, ചിക്കന്‍ഫ്രൈ, മത്സ്യക്കറി തുടങ്ങിയവയാണ് പിടികൂടിയത്.
താലൂക്ക് ആശുപത്രി കാന്റീന്‍, താജ് ഹോട്ടല്‍, തൃച്ചംബരത്തെ അര്‍ജ്ജുന്‍ ഫുഡ്‌സ്, കുറ്റിക്കോല്‍ മാസ് ഹോട്ടല്‍, ബേക്കറി നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ബേക്കറി നിര്‍മാണ യൂനിറ്റുകളില്‍നിന്ന് പഴകിയ കട്‌ലറ്റുകള്‍ പക്കുവട തുടങ്ങിയ മസാല വിഭവങ്ങളും പിടിച്ചെടുത്തു. ഇവിടങ്ങളില്‍നിന്ന് 10 കിലോയോളം നിരോധിത പ്ലാസ്റ്റിക്ക് കവറുകളും പിടിച്ചെടുത്തു. കടയുടമകള്‍ക്ക് മുന്നറിയുപ്പ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി ബൈജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. അബ്ദുറഹ്മാന്‍, വി.വി മനോജ്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."