ശബരിമലയില്‍ യുവതികള്‍ വരുന്നില്ലെന്ന് ഏതുവിധേനയും ഉറപ്പുവരുത്താന്‍ പൊലിസ്, നിലയ്ക്കലില്‍ ബസ്സുകളില്‍ കര്‍ശന പരിശോധന; ആന്ധ്രയില്‍ നിന്നെത്തിയ യുവതികളെ തിരിച്ചയച്ചു
പത്തനംതിട്ട: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമലയില്‍ നട തുറന്നതോടെ യുവതികള്‍ കയറാനുള്ള സാധ്യത ഏതുവിധേനയും ഇല്ലാതാക്കാനുള്ള നടപടികളുമായി പൊലിസ്.
യുവതികള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ വനിതാ പൊലിസുകാരുടെ കര്‍ശന പരിശോധനയാണ് നടക്കുന്നത്. ബസുകളില്‍ യുവതികള്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങി പരിശോധിച്ചാണ് പ്രായം ഉറപ്പ് വരുത്തുന്നത്. ഇതിനായി നിലയ്ക്കലില്‍ മാത്രം നൂറോളം വനിതാ പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്.
ആന്ധ്രയില്‍ നിന്നെത്തിയ മൂന്ന് യുവതികളെ പൊലിസ് ഇന്ന് തിരിച്ചയച്ചിരുന്നു. ശബരിമലയിലെ ആചാരത്തെപ്പറ്റി അറിയാത്തവരാണ് ഇവരെന്ന് പൊലിസ് സൂചിപ്പിച്ചു. വിജയവാഡയില്‍ നിന്നുള്ള 15 അംഗ തീര്‍ത്ഥാടകരില്‍പ്പെട്ടവരായിരുന്നു ഇവര്‍.
ഈ സംഭവത്തിന് പിന്നാലെയാണ് ബസുകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയത്. ഒരുതരത്തിലും യുവതികള്‍ നിലയ്ക്കല്‍ വിട്ട് പോകരുത് എന്ന നിര്‍ദേശമാണ് പൊലിസ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."