HOME
DETAILS
MAL
'സ്കൂള്‍ ബാഗ് ഭാരം കുറയ്ക്കല്‍; ഉത്തരവ് അശാസ്ത്രീയം'
backup
November 28 2018 | 05:11 AM
കണ്ണൂര്‍: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഗൃഹപാഠം ഒഴിവാക്കിയതും സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്നുള്ള വിഷയത്തിലെ ഉത്തരവും അശാസ്ത്രീയവും അപ്രായോഗികമാണെന്ന് ഓള് കേരളാ സെല്‍ഫ് ഫിനാന്‍സിങ് സ്കൂള്‍ ഫെഡറേഷന്.
സര്‍ക്കാര്‍ ക്രമീകരിച്ച ബാഗുകളുടെ ഭാരം എങ്ങനെ നടപ്പാക്കുമെന്നും സര്‍ക്കാര്‍ തന്നെ പറയണം. എന്‍.സി.ഇ.ആര്.ടി പുസ്തകങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് പറയുന്നതു പ്രായോഗികമല്ല. കേന്ദ്രമാനവവിഭവശേഷി വകുപ്പ് ഈ ഉത്തരവ് നിര്‍ബന്ധമായി നടപ്പാക്കുന്ന ഘട്ടത്തില്‍ സുപ്രിംകോടതിയെ സമീപിക്കുമെും സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."