HOME
DETAILS
MAL
അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
backup
November 28 2018 | 06:11 AM
മുത്തങ്ങ: ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.
എറണാകുളം പറവൂര്‍ കുന്നുകര സ്വദേശി കത്താനാര്പള്ളി വീട്ടില്‍ അരുണ്‍(29) ആണ് പിടിയിലായത്.
ചെവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കര്‍ണാടക ഭാഗത്തു നിന്നും വന്ന കെ.എസ്.ആര്.ടി.സി ബസില്‍ നടത്തിയ പരിശോധനയില്‍ അരുണിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്, പ്രിവന്റീവ് ഓഫിസര്‍മാരായ അബ്ദുല്‍ അസിസ്, പ്രകാശ്, സിവില്‍ എക്സൈസ് ഓഫിസര്‍ മാരായ ലത്തീഫ്, റഷീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."