HOME
DETAILS
MAL
ആക്ടിവിസ്റ്റുകള്‍ ആചാരലംഘനത്തിന് ശ്രമിച്ചാല്‍ തടയും: അയ്യപ്പ ധര്‍മസേന
backup
November 17 2019 | 03:11 AM
കോഴിക്കോട്: ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ ആചാര ലംഘനത്തിന് ശ്രമിച്ചാല്‍ തടയുമെന്ന് അയ്യപ്പ ധര്‍മസേന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശബരിമലയില്‍ പ്രവര്‍ത്തകര്‍ ക്യാംപ് ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് തീരുമാനം. അടുത്ത മണ്ഡലകാലത്ത് തീര്‍ഥാടന ബഹിഷ്ക്കരണം, കാണിക്ക ചാലഞ്ച് ഉള്‍പ്പടെ നടത്തുമെന്നും ഇവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ഷെല്ലി രാമന് പുരോഹിത്, സുനില്‍ വളയംകുളം, സുമേഷ് പേരാമ്പ്ര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."