HOME
DETAILS
MAL
ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ല; നിരോധനാജ്ഞ പിന്‍വലിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി
backup
November 28 2018 | 09:11 AM
തിരുവനന്തപുരം: ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുവതീപ്രവേശവിധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യം അനുകൂലിച്ചു. കോടതിവിധി നടപ്പാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ഭക്തര്‍ക്ക് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ല. ക്രമസമാധാന പാലനത്തിനാണ് നിരോധനാജ്ഞ ഉള്‍പ്പെടെ പ്രയോഗിച്ചത്. രണ്ട് തവണ നട തുറന്നപ്പോഴും വ്യാപകമായ പ്രശ്നങ്ങള്‍ ഉണ്ടായി. സംഘപരിവാര്‍ സംഘടനകളാണ് പ്രശ്നം ഉണ്ടാക്കിയത്. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ നിലപാടെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇതിനാലാണ് പൊലിസ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."