HOME
DETAILS

ബാബരി പള്ളിക്കു പകരമുള്ള അഞ്ചേക്കര്‍ ഭൂമി വേണ്ട; പുനപരിശോധനാ ഹരജി നല്‍കുമെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

  
Web Desk
November 17 2019 | 10:11 AM

personal-law-board-will-file-a-review-petition-against-the-ayodhya-verdict-17-11-2019

ലഖ്‌നൗ: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനവുമായി മുസ്ലിം പെഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നിര്‍ണായക യോഗം. അയോധ്യക്കു പുറത്ത് പള്ളി നിര്‍മിക്കാന്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി വേണ്ടെന്നും സുപ്രിംകോടതിയുടെ ഉത്തരവിനെതിരെ പുനപ്പരിശോധനാ ഹരജി നല്‍കുമെന്നും ബോര്‍ഡ് യോഗം അറിയിച്ചു. ലഖ്‌നൗവിലെ പ്രശസ്തമായ ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന ബോര്‍ഡിന്റെ നിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

യോഗ തീരുമാനങ്ങള്‍ ബോര്‍ഡ് സെക്രട്ടറിയും മുതിര്‍ന്ന അഭിഭാഷകനുമായ സഫരിയാബ് ജീലാനിയും മുതിര്‍ന്ന നിര്‍വാഹക സമിതിയംഗം എസ്.ക്യു.ആര്‍ ഇല്യാസുമാണ് വിശദീകരിച്ചത്. പള്ളിയുടെ ഭൂമി അല്ലാഹുവിന്റെതാണ്. അത് ഒരാള്‍ക്കു നല്‍കാന്‍ കഴിയില്ല. ആ പള്ളിക്ക് പകരം മറ്റരു പള്ളി സാധ്യവുമല്ല- സഫരിയാബ് ജിലാനി പറഞ്ഞു.

നാലര നൂറ്റാണ്ട് കാലം മുസ്‌ലിംകള്‍ നിസ്‌കാരം നിര്‍വഹിച്ചുപോന്ന പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തത് വഴി രാഷ്ട്രത്തിന്റെ മനസ്സാക്ഷിക്കേറ്റ മുറിവ് ഭേദമാക്കാനോ അതുമൂലമുള്ള മാനക്കേട് പരിഹരിക്കാനോ അഞ്ചേക്കര്‍ ഭൂമികൊണ്ട് സാധിക്കില്ലെന്ന് യോഗം വിലയിരുത്തി. ഇസ്‌ലാമിക നിയമം അനുസരിച്ച് പള്ളിക്കായി വഖ്ഫ് ചെയ്ത ഭൂമി മറ്റൊരു ഭൂമിക്ക് പകരം കൈമാറാന്‍ ആവില്ല. പള്ളികള്‍ അടിസ്ഥാന മതവിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഒരു പള്ളി തകര്‍ക്കപ്പെട്ട ശേഷം അതുപോലെ മറ്റൊരുസ്ഥലത്ത് നിര്‍മിക്കുന്നത് ഇസ്‌ലാമിക നിയമപ്രകാരം സാധ്യമല്ല. അതിനാല്‍ കോടതി വാഗ്ദാനംചെയ്ത അഞ്ചേക്കര്‍ ഭൂമി ഞങ്ങള്‍ നിരസിക്കുകയാണ്. ഈ നിലപാട് സുന്നി വഖ്ഫ് ബോര്‍ഡും സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മത ചിഹ്നങ്ങളും മത സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഖബര്‍സ്ഥാനുകളും സംരക്ഷിക്കുന്ന കാര്യത്തില്‍ മറ്റുസമുദായങ്ങളുടെതെന്ന പോലെ മുസ്ലിംകളുടെ കാര്യത്തിലും സര്‍ക്കാര്‍ തുല്യത പാലിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

യോഗത്തിന് മുന്നോടിയായി ബാബരി മസ്ജിദ് വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവച്ച അഞ്ചിന നിര്‍ദേശങ്ങള്‍ ബോര്‍ഡ് മുന്‍പാകെ വച്ചിരുന്നു. പുനപ്പരിശോധന ഹരജി നല്‍കുക, ബാബരി മസ്ജിദ് നിലനിന്നിരുന്ന വഖ്ഫ് ഭൂമിക്ക് പകരം മറ്റൊരു അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള സുപ്രിംകോടതിയുടെ നിര്‍ദേശം സ്വീകരിക്കണമോ എന്നത് ഗൗരവമായി ചര്‍ച്ച നടത്തുകയും കഴിയുംവിധം സൗഹാര്‍ദപൂര്‍വം നിരസിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമസ്ത മുന്നോട്ടുവച്ചത്. ഈ രണ്ട് ആവശ്യങ്ങളും ഇന്നലത്തെ യോഗം അംഗീകരിച്ചു. മറ്റു നിര്‍ദേശങ്ങള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലത്തെ യോഗത്തില്‍ വിഷയത്തിലെ സമസ്തയുടെ നിലപാട് ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ സംസാരിക്കുകയം ചെയ്തു.

30 ദിവസത്തിനുള്ളില്‍ തന്നെ പുനപ്പരിശോധന ഹരജി നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം. യോഗത്തില്‍ സുന്നി വഖ്ഫ് ബോര്‍ഡ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. പ്രധാനമായും ബാബരി മസ്ജിദ് വിഷയം മാത്രം ചര്‍ച്ചചെയ്ത യോഗത്തില്‍, പുനപ്പരിശോധന ഹരജി നല്‍കുന്ന കാര്യത്തില്‍ ഒരുവിഭാഗം അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കേസ് നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്ന നിലപാടാണ് ഈ വിഭാഗം സ്വീകരിച്ചത്. ഇതോടെ ബോര്‍ഡ് തിരഞ്ഞെടുത്ത നാലംഗസമിതിയാണ് പുനപ്പരിശോധന ഹരജി നല്‍കുന്നതടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്. മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച് വൈകീട്ടോടെ യോഗം പിരിയുകയായിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധിയിലെ പിഴവുകള്‍ സംബന്ധിച്ച് ബോര്‍ഡിനു കീഴിലെ നിയമസമിതി കൂടിയാലോചിക്കും. ഇതിന് ശേഷമാവും പുനപ്പരിശോധന ഹരജി നല്‍കുക.

യോഗത്തില്‍ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് റാബിഅ് അല്‍ഹസന്‍ നദ്‌വി അധ്യക്ഷതവഹിച്ചു. കെ. ആലിക്കുട്ടി മുസ്‌ലിയാരെ കൂടാതെ, കേരളത്തില്‍ നിന്ന് ഇ.ടി മുഹമ്മദ് ബഷീര്‍, മൗലവി അല്‍ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ അല്‍ഖാസിമി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും പങ്കെടുത്തു.

personal law board will file a review petition against the ayodhya verdict



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  2 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  2 days ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  2 days ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  2 days ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  2 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  2 days ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  2 days ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago