HOME
DETAILS
MAL
ബാങ്കില്‍ നിന്നു രേഖകള്‍ കൈക്കലാക്കി; മുന്‍ സെക്രട്ടറിക്കെതിരേ കേസെടുത്തു
backup
July 28 2017 | 22:07 PM
കാസര്‍കോട്: പട്ടാപ്പകല്‍ ബാങ്കില്‍ നിന്നു വിലപിടിപ്പുള്ള രേഖകള്‍ കൈക്കലാക്കി കടന്നുകളഞ്ഞുവെന്ന പരാതിയില്‍ മുന്‍ സെക്രട്ടറിക്കെതിരേ പൊലിസ് കേസെടുത്തു. കാഞ്ഞങ്ങാട് പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന എം. ചന്ദ്രനെതിരേയാണ് അമ്പലത്തറ പൊലിസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെയാണു സംഭവം.
ഭരണസമിതി നേരത്തെ പിരിച്ചുവിട്ട സെക്രട്ടറി ചന്ദ്രന് ബാങ്കില്‍ പ്രവേശിക്കുകയും അറ്റന്‍ഡന്റ്സ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകളുമായി പുറത്തിറങ്ങുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച അസിസ്റ്റന്റ് സെക്രട്ടറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു. ബാങ്ക് പ്രസിഡന്റ് എ. തമ്പാന് നായരുടെ പരാതിയിലാണു പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."