ഭാഗ്യത്തിന് ഇത് സത്യമല്ല! പക്ഷെ, ഇതാണ് ഫലസ്തീനി ഫോട്ടോജേണലിസ്റ്റ് മുആദിന് പറ്റിയത്- ഇസ്‌റാഈല്‍ വെടിവയ്പ്പിനെതിരെ പ്രതിഷേധം ശക്തം
ഗസ്സ: ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ ഫലസ്തീനിയന്‍ ഫോട്ടോഗ്രാഫര്‍ മുആദ് അമര്‍ണയുടെ ഇടതുകണ്ണ് നഷ്ടപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ഹീബ്രൂണിനടുത്ത് സൂരിഫ് എന്ന ഗ്രാമത്തില്‍ ഫലസ്തീന്‍ പ്രതിഷേധ പരിപാടിയുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഇസ്‌റാഈല്‍ സേനയുടെ ബുള്ളറ്റ് മുആദിന്റെ കണ്ണ് തുളച്ചുകയറിയത്.
ദൈശീശ് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന മുആസ് മാധ്യമപ്രവര്‍ത്തകരുടെ ജാക്കറ്റ് ധരിച്ചായിരുന്നു ഫോട്ടോയെടുക്കാന്‍ എത്തിയിരുന്നത്. എന്നാല്‍ അദ്ദേഹത്തെ ഉദ്ദേശിച്ചല്ലെന്ന വെടി വച്ചതെന്നാണ് ഇസ്‌റാഈല്‍ പൊലിസ് പറയുന്നത്.
അതേസമയം, സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് മാധ്യമലോകത്തും സാമൂഹ്യമാധ്യമങ്ങളിലും നടക്കുന്നത്. മുആദിനും ഫലസ്തീനും പിന്തുണ പ്രഖ്യാപിച്ച് നിരവധി ആളുകളെത്തി. കണ്ണില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിച്ചും കൈകൊണ്ട് കണ്ണ് പൊത്തിയും നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു.
ചില മാധ്യമപ്രവര്‍ത്തകരാവട്ടെ, വാര്‍ത്താവായനയ്ക്കും റിപ്പോര്‍ട്ടിങിനും എത്തിയത് ഒരു കണ്ണില്‍ ബാന്‍ഡ് എയ്ഡ് ഒട്ടിച്ചാണ്. മുആദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വ്യാപകമായി ഇത്തരത്തിലൊരു സമരം നടക്കുന്നത്.
ലോകത്ത് ഏറെ ആരാധകരുള്ള ഫുട്‌ബോള്‍ താരങ്ങളുടെ മുഖങ്ങളും മുആദിന്റെ ചിത്രത്തിന് സമാനമായി ഒരു കണ്ണില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിച്ച നിലയില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന താരങ്ങളാണിവരെന്നും, ഭാഗ്യത്തിന് ഇവരുടെ കണ്ണിന് പറ്റിയത് യഥാര്‍ഥമല്ലെന്നും ഇതോടൊന്നിച്ചുള്ള കുറിപ്പില്‍ പറയുന്നു.
Palestinian journalists launch a campaign in solidarity with photojournalist #MuathAmarneh who lost his left eye because of an Israeli bullet while covering protests in Hebron on 15 November. #عين_معاذ#اسأل_أكثر pic.twitter.com/fmbORan3Yj
— rt yafa staiti (@yafastaty_rt) November 16, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."