HOME
DETAILS

കുറുമ്പാലക്കോട്ടയില്‍ പൊലിസിന്റെ പൊടിക്കൈ; ടൂറിസം വകുപ്പ് അറിഞ്ഞമട്ടില്ല

  
backup
November 29 2018 | 03:11 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

കോട്ടത്തറ: ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ ജില്ലയിലെ ടൂറിസം മേഖലയില്‍ ഏറെ സാധ്യതയുള്ള കുറുമ്പാലക്കോട്ടയുടെ സംരക്ഷണത്തിന് കമ്പളക്കാട് പൊലിസിന്റെ പൊടിക്കൈ പ്രയോഗം. മലയുടെ മുകളില്‍ ടെന്റ് കെട്ടി താമസിക്കുന്നത് നിരോധിച്ചിരിക്കുന്നു വെന്ന ബോര്‍ഡ് പൊലിസ് മലമുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ മലയുടെ മുകളിലും എല്ലാ ദിവസങ്ങളിലും കംബര്‍ഷന്‍ മുക്കിലും പാര്‍ക്കിങ് ഏരിയകളിലും ശക്തമായ പൊലിസ് പെട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശക്കാര്‍ക്ക് ബോധവല്‍കരണവും പൊലിസ് നടത്തുകയുണ്ടായി. പ്രവൃത്തി ദിവസങ്ങളില്‍ പോലും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഇവിടെയെത്തുന്നുണ്ട്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പൊലിസ് അഭ്യര്‍ഥിച്ചു. കോട്ടത്തറ, പനമരം പഞ്ചായത്തുകളുടെ അധീനതയിലായി കിടക്കുന്ന കുറുമ്പാലക്കോട്ട മലയിലെ നാഥനില്ലാ അവസ്ഥ കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് പൊലിസ് നടപടികളുണ്ടായത്. എന്നാല്‍ നിയന്ത്രണങ്ങളും സൗകര്യങ്ങളുമേര്‍പ്പെടുത്തേണ്ട ജില്ലാ അധികൃതരുടേയോ ടൂറിസം വകുപ്പിന്റേയോ ശ്രദ്ധ ഇനിയും ഇവിടേക്കെത്തിയിട്ടില്ല. മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും സൗകര്യപ്രദമായ ഒരു താവളമായാണ് സാമൂഹ്യവിരുദ്ധര്‍ ഈ പ്രകൃതി രമണീയ സൃഷ്ടിയെ ഉപയോഗിക്കുന്നത്. ഗുണ്ടാവിളയാട്ടവും സാമൂഹ്യ വിരുദ്ധ ശല്യവും ഇല്ലായ്മ ചെയ്ത് ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. മദ്യക്കുപ്പികളുടെയും പ്ലാസ്റ്റിക്കുകളുടേയും വന്‍ശേഖരമാണ് ഇപ്പോള്‍ മലമുകളില്‍. ഇതര ജില്ലകളില്‍ നിന്നു പോലും നിത്യേന നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. വാഹനങ്ങള്‍ കയറുന്നതിനോ നടന്നു പോവുന്നതിനോ പോലും മതിയായ റോഡുകളോ സൗകര്യങ്ങളോ ഇല്ല താനും. മലയുടെ താഴ്ഭാഗത്ത് ഇപ്പോള്‍ പാര്‍ക്കിങ് ബിസിനസ് പൊടിപൊടിക്കുകയാണ്. പ്രദേശത്തെ എല്ലാ വീടുകള്‍ക്കു മുമ്പിലും പാര്‍ക്കിങ് ബോര്‍ഡുകളാണ്. മണിക്കൂറുകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുകയാണെന്ന് സഞ്ചാരികള്‍ക്ക് പരാതിയുണ്ട്. കച്ചവട സ്ഥാപനങ്ങളിലും അമിത വിലയാണ് ഈടാക്കുന്നത്. കുറുമ്പാലക്കോട്ട സര്‍ക്കാര്‍ ഏറ്റെടുത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലാക്കി എല്ലാത്തിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തി പാര്‍ക്കിങിനും കച്ചവടത്തിനും ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago