ശുചീകരണ പ്രവര്‍ത്തനങ്ങള്‍: പരിശോധനകള്‍ പ്രഹസനമാവുന്നു
മാറഞ്ചേരി: ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ പലപ്പോഴും പ്രഹസനമായി മാറുന്നതായി പരാതി.
ഇത്തരം പരിശോധനകള്‍ നടത്തുമ്പോഴാണ് ലൈസന്‍സ് ഇല്ലാതെ പ്രവൃത്തിക്കുന്ന വ്യാപാര സ്ഥാപങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. കഴിഞ്ഞ ദിവസം വെളിയങ്കോട് നടന്ന പരിശോധനയില്‍ പഞ്ചായത്തിന്റെ അനുമതിയും ലൈസെന്‍സ് ഇല്ലാതെ ചട്ടം ലംഘിച്ചു പ്രവൃത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപങ്ങള്‍ ഉണ്ടണ്ട് എന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.
പതിനഞ്ചു ദിവസത്തിനകം ലൈസെന്‍സ് എടുക്കണം എന്നാവശ്യപെട്ട് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കിയിട്ടുമുണ്ടണ്ട്. എന്നാല്‍ അനുവദിച്ച ദിവസങ്ങള്‍ക്കു ശേഷവും ഇത്തരം സ്ഥാപങ്ങള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടികള്‍ എടുക്കാന്‍ പല കാരണങ്ങള്കൊണ്ടണ്ടും അധികൃതര്‍ മടിക്കുകയാണ് പതിവ്.
ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവൃത്തിക്കുന്ന സ്ഥാപങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും അറിയുന്നു.
നിയമം അനുശാസിക്കുന്ന രീതിയില്‍ വേണ്ടണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഭക്ഷണം പാകം ചെന്ന പരിസരം വൃത്തിയായി സൂക്ഷികുനുണ്ടേണ്ടാ എന്ന് പരിശോധിക്കാനും അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള ഹോട്ടല്‍ ജീവനക്കാരുടെ ആരോഗ്യ പരിശോധന ഉറപ്പുവരുത്താനും ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്രദ്ധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."