യുവജനയാത്ര നാളെ മുതല്‍ ജില്ലയില്‍
കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24ന് കാസര്‍കോട്ടു നിന്നാരംഭിച്ച മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള യുവജനയാത്ര നാളെ മുതല്‍ മൂന്നു ദിവസം ജില്ലയില്‍ പര്യടനം നടക്കും. നാളെ രാവിലെ 8.30ന് അഴിയൂരില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ചേര്‍ന്ന് ജാഥയെ സ്വീകരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഉമര്‍ പാണ്ടികശാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്യും. സി.പി ചെറിയ മുഹമ്മദ് പ്രസംഗിക്കും. വൈകിട്ട് ആറിന് വടകര കോട്ടപ്പടിയില്‍ നടക്കുന്ന സമാപന പൊതുസമ്മേളനം മുസലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെു കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംബന്ധിക്കും.
ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പര്യടനം പയ്യോളി മുനിസിപ്പല്‍ പരിധിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് കൊയിലാണ്ടിയില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍ മുഖ്യാതിഥിയാരിക്കും.
ജില്ലയിലെ പര്യടനത്തിന്റെ സമാപന ദിവസമായ രണ്ടിനു വയനാട് റോഡിലെ പതിമംഗലത്തുനിന്ന് യാത്ര രാവിലെ എട്ടിന് ആരംഭിക്കും. സി. മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ടി.പി.എം സാഹിര്‍ പ്രസംഗിക്കും. 3,000 വൈറ്റ് വളണ്ടിയര്‍മാരുടെ പരേഡ് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നിന്ന് വൈകിട്ട് ആരംഭിച്ച് കടപ്പുറത്തു സമാപിക്കും. കടപ്പുറത്ത് 6.30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ. ഖാദര്‍ മൊയ്തിന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ്, എം.പി അബ്ദുസ്സമദ് സമദാനി, എം.കെ രാഘവന്‍ എം.പി, ഡോ. എം.കെ മുനീര്‍, കെ.പി.എ മജീദ്, കെ.എം ഷാജി, ടി. സിദ്ദീഖ്, അഹമ്മദ് കുട്ടി ഉണ്ണികുളം, യു.സി രാമന്‍, അഡ്വ. നൂര്‍ബീന റഷീദ്, പി കുല്‍സു പ്രസംഗിക്കും.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ്, സാജിദ് നടുവണ്ണൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."