HOME
DETAILS

നഗരസഭ ഉറപ്പാക്കും; പെണ്‍കുട്ടികള്‍ക്ക് 'ഹാപ്പി ഡെയ്‌സ്'

  
backup
July 29 2017 | 01:07 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d

പൊന്നാനി: പൊന്നാനിയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സാനിറ്ററി നാപ്കിന്‍ നല്‍കുന്നതിനുള്ള 'ഹാപ്പി ഡെയ്‌സ് ഷീപാഡ്' പദ്ധതി നഗരസഭ നടപ്പാക്കുന്നു.
വിദ്യാര്‍ഥിനികള്‍ക്കു സൗജന്യമായി നാപ്കിനും ഉപയോഗിച്ച നാപ്കിനുകള്‍ സംസ്‌കരിക്കുന്നതിന് സ്‌കൂളുകളില്‍ ഇന്‍സിനറേറ്ററും സ്ഥാപിക്കുന്ന പദ്ധതി ഇന്ന് രണ്ടിന് പുതുപൊന്നാനി എംഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
പൊന്നാനിയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് നാലു മാസത്തേക്കുള്ള നാപ്കിനുകള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. അടുത്തവര്‍ഷം മുതല്‍ ഹൈസ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ മുന്‍കൈയെടുത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ ടി.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ വിപുലമായ ആശയങ്ങളാണ് പൊന്നാനിയിലെ സ്‌കൂളുകളില്‍ നടപ്പാക്കിവരുന്നത്.
അടുത്ത വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമമുറി ഒരുക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം നേടിയ പൊന്നാനി എ.വി ഹൈസ്‌കൂളിലെ അധ്യാപകന്‍ രാമകൃഷ്ണന്‍ കുമരനല്ലൂര്‍, ഗുരുശ്രേഷ്ഠ അവാര്‍ഡ് നേടിയ എംഐ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ സി.വി.നൗഫല്‍ എന്നിവര്‍ക്ക് നഗരസഭ ഉപഹാരം നല്‍കും.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള അധ്യാപക സംഗമവും ഇന്ന് നടക്കും. വകുപ്പ് മന്ത്രിക്കു പുറമേ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചടങ്ങില്‍ പങ്കെടുക്കും. നഗരസഭയുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ ഏകോപിപ്പിച്ച് ഒരു പദ്ധതിയുടെ കീഴിലാക്കി പുതിയ പേരും ലോഗോയും ഇതോടൊപ്പം പുറത്തിറക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago