HOME
DETAILS
MAL
കാട്ടാന ശല്യം രൂക്ഷം: പൊറുതിമുട്ടി പ്രദേശവാസികള്‍
backup
November 29 2018 | 05:11 AM
കോളേരി: വളാഞ്ചേരി, തൊപ്പിപ്പാറ, ചേലക്കൊല്ലി, കവലമറ്റം പ്രദേശങ്ങളില്‍ കാട്ടാനകൂട്ടം കൃഷിക്കും മനുഷ്യജീവനും ഭീഷണിയാവുന്നു.
വ്യാപക നാശനഷ്ടങ്ങളാണ് കാട്ടാനകള്വരുത്തിവക്കുന്നത്. ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടും ആനകളെ തുരത്താനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാട്ടുപന്നി, മാന്‍, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. എത്രയും വേഗം ആനകളെ തുരത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ജനകീയ വികസന സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."