നടിയെ ആക്രമിച്ച കേസ്: മുകേഷ്, റിമി ടോമി, കാവ്യയുടെ അമ്മ എന്നിവരെ വീണ്ടും ചോദ്യംചെയ്യും
കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുകേഷ് എം.എല്‍.എ, അവതാരിക റിമി ടോമി, കാവ്യാ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വീണ്ടും ചോദ്യംചെയ്യും. ഗൂഢാലോചന കുറ്റത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യലുണ്ടാവുമെന്നാണ് സൂചന.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുമ്പ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയുന്നതിനാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ 25ന് കേസില്‍ കാവ്യയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആറു മണിക്കൂര്‍ നേരമാണ് വിവിധ ഇടപാടുകളുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്തത്.
ഇപ്പോള്‍ ജയിലിലുള്ള നടന് ദിലീപുമായി അടുത്തബന്ധമുള്ള റിമി ടോമിയെയും പിന്നീട് ചോദ്യം ചെയ്തു. ഫോണില്‍ വിളിച്ചാണ് ഇവരെ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."