HOME
DETAILS

ചര്‍ച്ചകള്‍ അണിയറയില്‍ തുടങ്ങി; ബി.എസ്.എന്‍.എല്‍ ഉടന്‍ ജിയോ കുപ്പായമണിയും

  
backup
November 18 2019 | 17:11 PM

jio-will-take-over-bsnl-in-near-future-792576-2

 

 


പാലക്കാട്: രാജ്യത്തിന്റെ അഭിമാനമായിരുന്ന പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഏറെ താമസിയാതെ ജിയോ കുപ്പായമണിയും. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായി ബി.എസ്.എന്‍.എല്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 'സുപ്രഭാത'ത്തോട് വ്യക്തമാക്കി.
ബി.എസ്.എന്‍.എല്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ അംബാനി ഗ്രൂപ്പ് തുടങ്ങിയിരുന്നെങ്കിലും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് ജിയോയുടെ ആധിപത്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് ശക്തി ലഭിച്ചുതുടങ്ങിയത്.
ബി.എസ്.എന്‍.എല്ലിനെ ഏറ്റെടുക്കുകയല്ല, മറിച്ച് സ്ഥാപനത്തെ ഇല്ലാതാക്കിയ ശേഷം ഏകപക്ഷീയമായി മുഴുവന്‍ കണക്ഷനുകളും വിഴുങ്ങാനാണ് ജിയോ, കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടുകെട്ട് കരുക്കള്‍ നീക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. സ്വകാര്യ കമ്പനികളൊക്കെ 5 ജിയിലേക്ക് കടക്കുമ്പോഴും ബി.എസ്.എന്‍.എല്ലിന് ഇതുവരെയും 4 ജി സ്‌പെക്ട്രം പോലും അനുവദിക്കാതിരുന്നത് ഇത്തരമൊരു മുന്നൊരുക്കത്തിന്റെ തെളിവായാണ് ഉദ്യോഗസ്ഥര്‍ വിവരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം ദാതാവെന്ന കുത്തക ബി.എസ്.എന്‍.എല്ലില്‍ നിന്ന് മാറ്റി റിലയന്‍സിനും ജിയോയ്ക്കുമാക്കിയത് ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുന്നതിന്റെ തുടക്കമായിരുന്നു. എന്‍.ഡി.എ സര്‍ക്കാരിന്റെ റിലയന്‍സ് പ്രേമമാണ് എല്ലാ അതിരുംകടന്ന് ബി.എസ്.എന്‍.എല്ലിനെ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്ക് എത്തിക്കുന്നത്. 20,000 കോടി രൂപയുടെ ബാധ്യതയാണ് ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. സ്വന്തമായി ഒരുലക്ഷം കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമടങ്ങുന്ന ആസ്തിയുള്ള സ്ഥാപനമാണിത്.
കണ്ണായസ്ഥലത്ത് ഉപയോഗിക്കാതെ കിടക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി വേറെയും. ഇതെല്ലാം ഫലപ്രദമായി വിനിയോഗിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്നിരിക്കെയാണ് ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് തീറെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. ജിയോ ഒഴികെയുള്ള മറ്റ് സ്വകാര്യ ടെലികോം കമ്പനികളും മരണമണി മുഴക്കിയാണ് മുന്നോട്ടുനീങ്ങുന്നത്.
കോളുകള്‍ സൗജന്യമാക്കി റിലയന്‍സ് ജിയോ രംഗപ്രവേശംചെയ്തതോടെ അന്നുണ്ടായിരുന്ന എയര്‍ടെല്ലും ഐഡിയയും വോഡഫോണും നിരക്കുകുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതിനൊപ്പം സ്‌പെക്ട്രം ലൈസന്‍സിനായി എടുത്ത വായ്പകളും സര്‍ക്കാരിലേക്ക് നല്‍കേണ്ട ഫീസുകളും കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലായി. വോഡഫോണും ഐഡിയയും പരസ്പരം ലയിച്ചെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായിട്ടില്ല. ഇത്തരമൊരു ഘട്ടത്തില്‍ ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ആ കണക്ഷനുകളെല്ലാം ജിയോയുടെ പോക്കറ്റിലെത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.
കേരളത്തിലുടനീളം 8500 ടവറുകള്‍ സ്ഥാപിച്ചതിലൂടെ നെറ്റ്‌വര്‍ക്ക് വിതരണത്തില്‍ ജിയോ ഒന്നാമതാണിപ്പോള്‍. ഇക്കഴിഞ്ഞ ജൂണിലാണ് 331.3 ലക്ഷം വരിക്കാരെ സ്വന്തമാക്കി ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായത്. വോഡഫോണ്‍, ഐഡിയ കൂട്ടുക്കെട്ടിനെയാണ് ജിയോ ഇതോടെ പിന്നിലാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago