HOME
DETAILS

'ആ നിലവിളി ശബ്ദം നിര്‍ത്തൂ' ... ഞങ്ങള്‍ പരീക്ഷ എഴുതട്ടെ

  
backup
November 29 2018 | 05:11 AM

%e0%b4%86-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

നെയ്യാറ്റിന്‍കര: സാര്‍, ആ നിലവിളി ശബ്ദം ഒന്ന് നിര്‍ത്തൂ... ഞങ്ങള്‍ ഈ പരീക്ഷ ഒന്നെഴുതിക്കോട്ടെ... ഇത് ഞങ്ങളുടെ ജീവിതമാണ്... ഇത് ഇന്നലെ ജില്ലാ കലോത്സവത്തില്‍ മോണോ ആക്ട് നടന്ന അഞ്ചാം വേദിക്ക് സമീപത്തെ പരീക്ഷ കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ വാക്കുകളാണ്.
തുല്യത ഇല്ലാതെയാണ് ഇന്നലെ ജില്ലാ കലോത്സവത്തിനിടയില്‍ പത്താം തരം തുല്യത പരീക്ഷ നടത്തിയത്. കലോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്നലെയാണ് പത്താംതരം തുല്യത ഐ.ടി പരീക്ഷ വേദികള്‍ക്ക് സമീപത്തെ ക്ലാസ് മുറികളില്‍ നടത്തിയത്.
പ്രധാന വേദിയടക്കം രണ്ടു വേദികളും മീഡിയ റൂം, സംഘാടക സമിതി ഓഫിസ്, നിരവധി ക്ലോക് മുറികള്‍, ഊട്ടുപുര എന്നിവ പ്രവര്‍ത്തിച്ചിരുന്ന നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, മൂന്ന് വേദികളും നിരവധി ക്ലോക്ക് റൂമുകളും പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായാണ് ഇന്നലെ പത്താം തരം തുല്യത പരീക്ഷ അധികൃതര്‍ നടത്തിയത്. ഇരുന്നൂറോളം വിദ്യാര്‍ഥികളാണ് രണ്ട് കേന്ദ്രങ്ങളിലായി പരീക്ഷ എഴുതാന്‍ എത്തിയത്.
ഗേള്‍സിലെ വേദി അഞ്ചിന് സമീപത്തു നടന്ന പരീക്ഷ ഹാളില്‍ വിദ്യാര്‍ഥികള്‍ ശബ്ദ മുഖരിതമായ അന്തരീക്ഷത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ല എന്ന് അധ്യാപകരോട് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് പരീക്ഷ കേന്ദ്രത്തിലെ അധ്യാപകര്‍ വേദിയിലെത്തി ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ശബ്ദം കുറക്കാന്‍ കഴിയില്ല എന്ന് ജഡ്ജസ്റ്റ്മാര്‍ അറിയിച്ചതോടെ അധ്യാപകര്‍ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് ശബ്ദ മുഖരിതമായ അന്തരീക്ഷത്തില്‍ തന്നെ തുല്യത പരീക്ഷ നടത്തി. ഇതില്‍ വിദ്യാര്‍ഥികള്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് പരീക്ഷ കഴിഞ്ഞിറങ്ങിയത്.
കഴിഞ്ഞ മാസം ഏഴിന് നടക്കേണ്ടിയിരുന്ന പരീക്ഷ ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. ഈ പരീക്ഷ ആണ് ഇന്നലെ നടത്തിയത്. ജില്ലാ കലോത്സവത്തിനിടയില്‍ പരീക്ഷ നടത്തണമോ എന്ന് സ്‌കൂള്‍ അധികൃതര്‍ ചോദിച്ചപ്പോള്‍ നടത്തണം എന്നായിരുന്നുവത്രേ ഡി.പി.ഐയുടെ നിര്‍ദ്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago