HOME
DETAILS

സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

  
backup
November 29 2018 | 06:11 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d

വാടാനപ്പള്ളി: പൈനൂര്‍ എന്‍.എല്‍.പി സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്.
പൈനൂര്‍ എന്‍.എല്‍.പി സ്‌കൂളില്‍ ഏറെക്കാലമായി അധ്യാപകരില്ലാത്തതിനെത്തുടര്‍ന്നു വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിയമിച്ച സംരക്ഷിത അധ്യാപികയുടെ നിയമനം റദ്ദുചെയ്തതിലും നിയമന ഉത്തരവ് നിലനില്‍ക്കെ താല്‍കാലിക അധ്യാപികയെ നിയമിച്ചതിലും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, സ്‌കൂള്‍ മാനേജര്‍, പ്രധാനാധ്യാപിക എന്നിവര്‍ക്കു ഹാജരാകാന്‍ നോട്ടീസ് അയച്ചു. ആറു മാസത്തിലേറെയായി അധ്യാപികയില്ലാതെ പഠനം മുടങ്ങിയ പൈനൂര്‍ എന്‍.എല്‍.പി സ്‌കൂളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടേയും അപേക്ഷയെ തുടര്‍ന്നാണു സംരക്ഷിത അധ്യാപികയെ നിയമിച്ച് ഡി.ഡി.ഇ ഓഫിസ് ഉത്തരവിറക്കിയത്. പി. വെമ്പല്ലൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ഇംപ്ലിമെന്റിങ് തസ്തികയില്‍ ജോലി ചെയ്യുന്ന സംരക്ഷണ അധ്യാപിക എ.സി ലിജിയാണ് നിയമിതയായത്.
എന്നാല്‍ ഡി.ഡി.ഇ ഉത്തരവ് അനുസരിക്കാന്‍ അധ്യാപിക വിസമ്മതിച്ചതോടെ നിയമനം വിവാദമായി. ഭരണപക്ഷ അധ്യാപക സംഘടനയുടെ പിന്‍ബലത്തിലാണ് അധ്യാപിക നിയമന ഉത്തരവ് അനുസരിക്കാത്തതെന്നും ആരോപണം ശക്തമായി.
ഇതിനിടയിലാണ് മുന്‍പെങ്ങുമില്ലാത്ത തിടുക്കത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തിയത്. നിയമന ഉത്തരവ് റദ്ദുചെയ്യാനും യഥാര്‍ഥ അധ്യാപിക നിലനില്‍ക്കെ താല്‍കാലിക അധ്യാപക നിയമനം നടത്തിയതിനും എതിരേ പൊതുപ്രവര്‍ത്തകന്‍ ആന്റോ തൊറയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ബന്ധപ്പെട്ടവരോടു ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago