കൗമാര കലാമേളക്ക് തിരശീല ഉയര്‍ന്നു
പാലക്കാട്: പ്രളയത്തിന്റെ പശ്ചാ ത്തലത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെയാണ് 59ാത് ജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നത്. ഉദ്ഘാടന സമാപന ചടങ്ങുകളും വിളംബര ഘോഷയാത്രയും ഓഴിവാക്കിയ കൗമാര കലാ മാമാങ്കത്തിന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.യു.പ്രസന്നകുമാരി പ്രധാന വേദിയായ മോയന്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍, കണ്‍വീനര്‍ എം.ആര്‍.മഹേഷ്‌കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ.ജയശ്രീ, സംഘാടക സമിതി ഭാരവാഹികളായ എം.എ.അരുണ്‍കുമാര്‍, ഹമീദ് കൊമ്പത്ത്, കരീം പടുകുണ്ടില്‍, എം.കെ.നൗഷാദലി, പി.തങ്കപ്പന്‍, കെ.ഭാസ്‌കരന്‍, സിദ്ദീഖ് പാറോക്കോട്, ടി.ഷൗക്കത്തലി, എ.ജെ.ശ്രീനി, പി.എസ്.ജവഹര്‍, എസ്.ദാസന്‍ സംബന്ധിച്ചു.
ആകെ 20 വേദികളിലായി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സത്തില്‍ അപ്പീലുകള്‍ ഉള്‍പ്പെടെ ആറായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്നുണ്ട്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞാണ് വേദികള്‍ ഉണര്‍ന്നത്. എങ്കിലും, ആദ്യദിനം ഭരതനാട്യം, മോഹിനിയാട്ടം, നാടന്‍പാട്ട്, സംഘഗാനം, നാടകം, കോല്‍ക്കളി, ദഫ് മുട്ട് എന്നിവ വേദിയിലെത്തി.
ഹരിതചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് മേളയുടെ നടത്തിപ്പ്. രാവിലെ മുതല്‍ പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ പ്രധാന വേദിയില്‍ കലാമേളയ്ക്ക് സാക്ഷിയാകാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."