HOME
DETAILS
MAL
ബഹ്റൈന്‍-കണ്ണൂര്‍ എയര്‍ റൂട്ട് ആവശ്യവുമായി ബഹ്റൈന്‍ പ്രവാസികള്‍
backup
November 29 2018 | 12:11 PM
മനാമ: ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബഹ്റൈനില്‍ നിന്നും സര്‍വ്വീസ് വേണമെന്ന ആവശ്യവുമായി ബഹ്റൈനിലെ പ്രവാസികള്‍ രംഗത്ത്.
ഇതുവരെയായി ബഹ്റൈനില്‍ നിന്നും കണ്ണൂരിലേക്ക് ഒരു വിമാന സര്‍വീസ് പോലും ഏര്പ്പെടുത്തിയിട്ടില്ലാത്തതി
ബഹ് റൈൻ കെ.എം.സി.സി.കണ്ണൂർ ജില്ലാ കമ്മിറ്റിയും ഇതു സംബന്ധിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്സ് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ബഹ്റൈനിലെ എയർ ഇന്ത്യ എക്സ്പ്രസ് റീജിയണൽ ഓഫീസിൽ നേരിട്ടെത്തി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് നൂറുദ്ദീൻ മുണ്ടേരി എയർ ഇന്ത്യ എക്സ്പ്രസ്സ് ബഹ്റൈൻ മാനേജർ സാകത് സാറിനാണ് നിവേദനം കൈമാറിയത്.
കണ്ണൂർ എയർപോർട്ട് പരിധിയിലുള്ള ബഹ്റൈൻ പ്രവാസികളുടെ ഈ ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് അദ്ധേഹം നേതാക്കൾക്ക് ഉറപ്പ് നൽകിയതായും ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ എയര്‍ ഇന്ത്യാ മാനേജർക്കു പുറമെ എയർ ഇന്ത്യാ എക്സ്പ്രസ്സ് സെയിൽസ് മാനേജർ നാരായണ മേനോൻ, സെയിൽസ് എക്സിക്യുട്ടീവ് അഫ്സൽ ഇമ്രാൻ, കെ.എം.സി.സി.കണ്ണൂർ ജില്ലാ ട്രഷറർ ശംസുദ്ദീൻ പാനൂർ, വൈസ് പ്രസിഡണ്ട് നിസാർ ഉസ്മാൻ, സെക്രട്ടറിമാരായ നൂറുദ്ദീൻ മാട്ടൂൽ ,അഷ്റഫ് കാക്കണ്ടി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."