ഹൈസ്‌കൂള്‍ വിദ്യാഭ്യാസ രംഗം പരിഷ്‌കരിക്കും: മന്ത്രി തോമസ് ഐസക്ക്
മണ്ണഞ്ചേരി : സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഗുണപരമാകുന്നതരത്തിലുള്ള സമൂലമായമാറ്റം ഉടനുണ്ടാക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്തില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എട്ടുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ കമ്പ്യൂട്ടര്‍,ലാപ്പ്‌ടോപ്പ്,ടച്ച്‌സ്‌ക്രീന്‍,പ്രൊജക്ടര്‍ എന്നിവനല്‍കും. പാഠഭാഗത്തിന് അനുസൃതമായ ചിത്രങ്ങളും ശബ്ദരേഖകളും കുട്ടികള്‍ക്ക് പഠനത്തിന് കൂടുതല്‍ ഉപകരിക്കും. അതോടൊപ്പംതന്നെ ചിലസന്ദര്‍ഭങ്ങളിലെ വിരസതയും ഒഴിവാക്കാന്‍ കഴിയുമെന്നും ധനകാര്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിദ്യാഭ്യസ വിദഗ്ധരും ശാസ്ത്രമേഖലയിലുള്ളവര്‍ക്കും കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിലമതിക്കാത്ത അറിവുകള്‍ പകര്‍ന്നുനല്‍കാനും ഇത്തരം സംവിധാനങ്ങള്‍ ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ വച്ച് പഞ്ചായത്തിലെ 69 വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിഗോപിനാഥ് അദ്ധ്യക്ഷതവഹിച്ചു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍,മഞ്ചുരതികുമാര്‍,വിലഞ്ജിത ഷാനവാസ്,എം.എസ്.സന്തോഷ്,നവാസ്,സിന്ധുശശികുമാര്‍,അശോക് കുമാര്‍,കെ.ഷിബു എന്നിവര്‍പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."