അവധിയെടുക്കാത്ത വേണുക്കുട്ടന്‍ വിരമിച്ചു
അമ്പലപ്പുഴ: സര്‍വ്വീസില്‍ ഒരിക്കല്‍ പോലും അവധിയെടുക്കാത്ത വേണുകുട്ടന് ഇനി വിശ്രമ കാലം. 36 വര്‍ഷത്തെ സര്‍വീസില്‍ ഒരിക്കല്‍ പോലും അവധിയെടുക്കാത്ത ആര്‍.വേണുകുട്ടന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പുതിയ ചരിത്രമെഴുതിയാണ് വിരമിക്കുന്നത്. അമ്പലപ്പുഴ കോമന ശാകംഭരിയില്‍ വേണുകുട്ടന്‍ 1981 മെയ് 30നാണ് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 19ാം വയസില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായി നിയമിതനാകുന്നത്. ഇതിനു ശേഷം ഹരിപ്പാട്, ചെങ്ങന്നൂര്‍, കായംകുളം, ആലപ്പുഴ, രാമങ്കരി എന്നീ കോടതികളില്‍ സേവനമനുഷ്ഠിച്ച വേണുകുട്ടന്‍ ഇപ്പോള്‍ അമ്പലപ്പുഴ ഒന്നാം ക്ലാസ് മസ്‌ട്രേറ്റ് കോടതിയില്‍ അറ്റന്റര്‍ തസ്തികയില്‍ നിന്നാണ് വിരമിക്കുന്നത്.
36 വര്‍ഷവും 2 മാസവും ഒരു ദിവസത്തെ സര്‍വ്വീസുമാണ് ഇദ്ദേഹത്തിനുള്ളത്. അനുവദനീയമായ ലീവ് 185 എണ്ണം ഇനിയും ഇദ്ദേഹത്തിന് ബാക്കിയുണ്ട് .പ്രതിവര്‍ഷം പത്തെണ്ണം വീതമുള്ള കമ്യൂട്ടഡ് ലീവും വേണുകുട്ടന്‍ എടുത്തിട്ടില്ല. അവധികളെല്ലാം കൂടി കണക്കിലെടുത്താല്‍ ഒന്നര വര്‍ഷം മുമ്പുതന്നെ ശംബളത്തോട് കൂടി അവധിയെടുക്കാമായിരുന്ന വേണുകുട്ടന്‍ അതിനും തയാറായില്ല.
പിതാവ് പരേതനായ രാഘവന്‍ അമ്പലപ്പുഴ കോടതിയിലെ പാര്‍ട്ട് ടൈം ജീവനക്കാരനായിരുന്നു. മാതാവ് പരേതയായ ജാനകി.1961 ആഗസ്റ്റ് 1നായിരുന്നു വേണുകുട്ടന്റെ ജനനം.ഇതിനാലാണ് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വരുന്നത്. ഓഗസ്റ്റ് 2നായിരുന്നു ജനനമെങ്കില്‍ ഒരു മാസം കൂടി സര്‍വ്വീസ് ലഭിക്കുമായിരുന്നു.എന്‍ ജി ഒ യൂണിയന്‍ മെഡിക്കല്‍ കോളജ് ഏരിയാ കമ്മിറ്റിയംഗം കൂടിയായ വേണുകുട്ടന്‍ പ്രത്യേശ ജീവകാരുണ്യ സമിതിയുടെ സജീവ പ്രവര്‍ത്തകനും ഇരട്ടക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്‍ ട്രഷററുമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നും മാതൃകയായി ജോലി ചെയ്ത വേണുകുട്ടന് നാളെ വൈകിട്ട 4ന് കോടതിയില്‍ യാത്രയയപ്പ് നല്‍കുന്നുണ്ട്. ഭാര്യ മിനി തകഴിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍ അജയ് (എഞ്ചിനിയര്‍ ഖത്തര്‍), അര്‍ജുന്‍ (എടത്വ സെന്റ് അലോഷ്യസ് കോളജിലെ ബി എസ് സി വിദ്യാര്‍ത്ഥി ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."