HOME
DETAILS

മയങ്ങി വീഴുന്ന വിദ്യാര്‍ഥികള്‍

  
backup
November 29 2018 | 19:11 PM

%e0%b4%ae%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

മുജീബ് തങ്ങള്‍ കൊന്നാര്

 


ഇന്നിന്റെ യുവതയെ, വിശിഷ്യാ വിദ്യാര്‍ഥിസമൂഹത്തെ, ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണു മയക്കുമരുന്നിന്റെ ഉപയോഗം. സംസ്ഥാനത്തെ 28.7 ശതമാനം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരു പ്രാവശ്യമെങ്കിലും ഏതെങ്കിലും ലഹരിപദാര്‍ഥം ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണു തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോണ്‍ ബോസ്‌കോ സൊസൈറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 39.3 ശതമാനം വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നവരാണന്നും പഠനം വെളിപ്പെടുത്തുന്നു.
ഈ പശ്ചാത്തലത്തില്‍ മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് വിചിന്തനംനടത്തേണ്ടതുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മയക്കുമരുന്നുകള്‍ കഞ്ചാവ്, കറുപ്പ്, കൊക്കെയിന്‍ തുടങ്ങിയവയാണ്. ഹാന്‍സ്, പാന്‍പരാഗ് എന്നിവയില്‍ അടിമപ്പെട്ടവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. വൈറ്റ്‌നര്‍, കഫ് സിറപ്പ്, ഫെവികോള്‍ എന്നിവ മയക്കുമരുന്നായി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളും ധാരാളമുണ്ട്.
തെല്ലിട ആനന്ദലോകത്തു പരിലസിക്കാന്‍ കഞ്ചാവ് വഴിയൊരുക്കുമെങ്കിലും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ മാനസികരോഗികളാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നാഡിവ്യൂഹത്തെ ബാധിക്കുന്ന കഞ്ചാവിന്റെ ലഹരി തലച്ചോറും മനസ്സും ഉന്മത്തമാക്കുന്നു. കൂടിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ നിഷ്‌ക്രിയരും കര്‍മവിമുഖരുമായി മാറും. ഇവരുടെ മനസ്സില്‍ വിദ്വേഷം കൂടുതലായിരിക്കുമത്രേ.
കറുപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളുടെ കേന്ദ്ര നാഡീവ്യൂഹപ്രവര്‍ത്തനം തകരാറിലാവും. ശരീരം മെലിച്ചില്‍, തൊലിവിളര്‍ക്കല്‍, വൃക്കരോഗങ്ങള്‍, ആത്മഹത്യാപ്രവണത തുടങ്ങിയവയ്ക്കും കറുപ്പിന്റെ സ്ഥിരമായ ഉപയോഗം നിമിത്തമാവും. കൊക്കെയ്‌നും മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. കുറ്റവാസന, ബുദ്ധിമാന്ദ്യം, പോഷണക്കുറവ്, വിളര്‍ച്ച തുടങ്ങിയവയെല്ലാം കൊക്കെയ്‌നിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്.
ഹാന്‍സ് ഏതു തട്ടുകടയിലും ലഭിക്കുന്ന വിനാശകാരിയായ മയക്കുമരുന്നാണ്. കഞ്ചാവിനെപ്പോലെ പാവങ്ങളുടെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹാന്‍സും പാന്‍പരാഗും വായിലെ അര്‍ബുദത്തിനു വഴിവയ്ക്കും.
മയക്കുമരുന്നു കുത്തിവയ്ക്കുന്ന യുവാക്കളുടെ എണ്ണം ദൈനംദിനം വര്‍ധിച്ചുവരുന്നുണ്ട്. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള കുഞ്ഞു ബോട്ടിലില്‍ സ്‌പ്രേ രൂപത്തിലും മയക്കുമരുന്നു വിപണിയില്‍ ലഭ്യമാണ്. നാവില്‍ ഒരു തവണ ഈ സ്‌പ്രേ അടിച്ചാല്‍ വിദ്യാര്‍ഥികള്‍ അതിന് അഡിക്റ്റാവും. മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ലഹരിവസ്തുക്കളാണ് ഈ സ്‌പ്രേയില്‍ അടങ്ങിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുമ്പോള്‍ അത് അവരുടെ ഓര്‍മശക്തിയെ ബാധിക്കും. മയക്കുമരുന്നു തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടു പഠിച്ച കാര്യങ്ങള്‍ യഥാവിധി ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരും.
മദ്യമുപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും ദൈനംദിനം വര്‍ധിച്ചുവരികയാണ്. മദ്യപാനം മനസ്സിനെ ഉന്മേഷമുണ്ടാക്കാന്‍ വഴിഒരുക്കുമെന്ന മദ്യപാനികളുടെ വാദം തികച്ചും ബാലിശമാണ്. ഫിസിയോളജിയില്‍ നൊബേല്‍ പ്രൈസ് നേടിയ പാരിസിലെ ഡോ. ചാള്‍സ് റിച്ചറ്റ് മദ്യത്തെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ വിദ്യാര്‍ഥികള്‍ അടിവരയിട്ടു വായിക്കേണ്ടതാണ്.
അദ്ദേഹം പറഞ്ഞു: ''മദ്യം ബോധമണ്ഡലത്തെ തളര്‍ത്തുന്നു. മദ്യപാനി ഛര്‍ദിക്കുകയും വിഷമഘട്ടം അഭിമുഖീകരിക്കുകയും ചെയ്യുന്നു. ശക്തിമാനായ ആളെ മദ്യം അതിക്രമിച്ച് അമര്‍ത്തുന്നു. മദ്യപാനി ശുണ്ഠി പിടിച്ച മൃഗമായി പരിണമിക്കും. കണ്ണും മുഖവും ചുവന്നു തുടുക്കും. സ്വന്തം ചുറ്റുപാടിനു തന്നെ മദ്യപാനി ഭീഷണിയാകും. ഭാവനയില്‍ സൃഷ്ടിച്ച ശത്രുക്കളെ അപമാനിക്കും.
മദ്യപാനി കാട്ടിക്കൂട്ടുന്നപോലെ നിന്ദ്യവും നികൃഷ്ടവുമായ പ്രവര്‍ത്തനങ്ങള്‍ പന്നിയോ കുറുക്കനോ കുരങ്ങനോ പോലും കാണിക്കില്ല. മദ്യപാനിയെ ഒരാളും അടുപ്പിക്കില്ല, എല്ലാവരും ആട്ടിപ്പായിക്കും. മദ്യപാനിയെ കാണുന്നതുപോലും അപമാനമായാണു നല്ല മനുഷ്യര്‍ കരുതുന്നത്.''
മദ്യപാനം കരളിനെ ബാധിക്കും. ആമാശയത്തില്‍ വ്രണമുണ്ടാക്കി പെപ്റ്റിക് അള്‍സറിനു വഴിയൊരുക്കും. മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കും. ഇതുമൂലം ബുദ്ധിമാന്ദ്യമുണ്ടാകും.
മുഹമ്മദ് നബി സ്ര) പറഞ്ഞു: ''ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയവും നിഷിദ്ധമാണ്.''
അതുകൊണ്ട് ആരോഗ്യത്തിനു ഹാനികരമാവുന്ന എല്ലാ ലഹരിപദാര്‍ഥങ്ങളും ഉപേക്ഷിക്കാന്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള പൊതുസമൂഹം തയ്യാറാവണമെന്ന് അഭ്യര്‍ഥിക്കാം. അതിനു ദൈവം അനുഗ്രഹിക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago