HOME
DETAILS

കാണിക്കയ്‌ക്കെതിരായ പ്രചാരണം പുതിയ ക്ഷേത്രങ്ങളെ ഉയര്‍ത്താന്‍: എ. പത്മകുമാര്‍

  
backup
November 29 2018 | 19:11 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0

 

നിലയ്ക്കല്‍: ശബരിമലയെ തകര്‍ത്ത് പുതുതായി വന്ന ചില ക്ഷേത്രങ്ങളെ ഉയര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ കാണിക്കയ്‌ക്കെതിരായ പ്രചാരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.
ശബരിമലയില്‍ പണത്തിന്റെ രാഷ്ട്രീയം കളിക്കുകയാണ് ചിലരെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പണമിടാതെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ്.
പന്തളം കൊട്ടാരത്തിന്റെ പേരിലുള്ള അരവണ വില്‍പനയും വിശ്വാസികളെ വഞ്ചിച്ച് പണം സമ്പാദിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അരവണ വില്‍ക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് കൊട്ടാരം അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിലെ 1258 ക്ഷേത്രങ്ങളില്‍ പലതിലും ഒരു നേരത്തെ പൂജനടത്താന്‍ പോലും വകയില്ലാത്തവയാണ്. ആറായിരത്തിലധികം വരുന്ന ജീവനക്കാരുടേയും ഇതിനേക്കാള്‍ കൂടുതലുള്ള പെന്‍ഷന്‍കാരുടേയും കഞ്ഞികുടി മുട്ടിച്ചേ അടങ്ങൂ എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് ചിലര്‍.
ശബരിമലയിലെ പ്രവൃത്തികള്‍ ടാറ്റ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ പലരും വിമര്‍ശിച്ചു. ഇപ്പോള്‍ അവര്‍ നടത്തിയ 25 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സൗജന്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ജനുവരി മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. പൊലിസ് നിയന്ത്രണം സൃഷ്ടിച്ച എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago