മദ്‌റസാധ്യാപകര്‍ക്ക് സ്‌നേഹപൂര്‍വം
ഞാന്‍ ഒന്നാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെ മദ്‌റസയില്‍ പഠിച്ച ഒരാളാണ്. എന്നെ സംബന്ധിച്ചേടത്തോളം സ്‌നേഹമസൃണമായ ഒരുപാട് അനുഭവങ്ങളുടെ ആകെത്തുകയാണ് മദ്‌റസാ ജീവിതകാലം. പൊതുവെ സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മദ്‌റസാധ്യാപകരില്‍ മഹാഭൂരിഭാഗവും. അതുകൊണ്ടുതന്നെ കഷ്ടപ്പാടുകളും ദുരിതങ്ങളും അവരുടെ കൂടപ്പിറപ്പാണ്. ഏത് തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും അവരുടെ ഇല്ലായ്മകളും വല്ലായ്മകളും മനസ്സിലാക്കാന്‍ കഴിയുന്ന സര്‍ക്കാരുകള്‍ക്കേ ദുരിതക്കയങ്ങള്‍ താണ്ടാന്‍ അത്തരക്കാരെ സഹായിക്കാനാകൂ. മദ്‌റസാധ്യാപക ക്ഷേമനിധി രൂപീകരിച്ചത് 2010ല്‍ പാലൊളി മുഹമ്മദ്കുട്ടിയുടെ കാലത്താണ്. ആ ക്ഷേമനിധിക്ക് മറ്റു ക്ഷേമനിധികള്‍ക്കെന്നപോലെ വ്യവസ്ഥാപിതമായ ഒരു ഭരണനിര്‍വഹണ സംവിധാനം നിയമനിര്‍മാണം വഴി കൊണ്ടുവരാന്‍ നിലവിലെ സര്‍ക്കാരന് സാധിച്ചു.
രാവിലെ ഏഴുമണി മുതല്‍ ഒന്‍പതരവരെയാണ് സാധാരണഗതിയില്‍ മദ്‌റസാ പഠനസമയമെങ്കിലും ഈ രംഗത്ത് ജോലി ചെയ്യുന്ന അധ്യാപകര്‍ ജോലിസമയം കഴിഞ്ഞ് മറ്റു ജോലികളില്‍ വ്യാപൃതരാകുന്നത് ആശാസ്യമായിട്ടല്ല ബന്ധപ്പെട്ട ജനവിഭാഗം കാണുന്നത്. നമ്മുടെ രാജ്യത്ത് ഏറ്റവും ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ ആരെന്ന് തിരക്കിയാല്‍ അക്കൂട്ടത്തില്‍ മദ്‌റസധ്യാപകരുണ്ടാകും എന്നുറപ്പാണ്. ഈ ആധ്യാപകര്‍ക്ക് താങ്ങാവാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അതിന്റെ ഹ്രസ്വ വിവരണമാണ് ചുവടെയുള്ളത്.
എല്‍.ഡി.എഫ് ഗവണ്‍മെന്റ് മദ്‌റസാധ്യാപക ക്ഷേമനിധിയിലേക്ക് 21 -6 - 2019ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍.
1) പെന്‍ഷന്‍ പ്രായം 65ല്‍ നിന്ന് 60 വയസായി കുറച്ചു. അഞ്ച് വര്‍ഷം വരെയുള്ള അംഗത്വ കാലയളവിന് 500 രൂപയില്‍ നിന്ന് 1500 രൂപയാക്കി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും ചെയ്തു. അധികം വരുന്ന ഓരോ വര്‍ഷത്തിനും 10 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധനവും വരുത്തി. കൂടിയ പെന്‍ഷന്‍ 7500 രൂപയാക്കി നിജപ്പെടുത്തി. അംഗത്വത്തിനുള്ള പ്രായപരിധി 20ല്‍ നിന്ന് പതിനെട്ടാക്കി കുറക്കുകയും ചെയ്തു.
2) വിദ്യാഭ്യാസ ധനസഹായം:
ങആആട, ആഉട, ആ ഠഋഇഒ, ഘഘആ, ആ ഋറ തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് ഗവ.കോളജിലോ ഗവ. അംഗീകൃത കോളജുകളിലോ മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത കോഴ്‌സിനുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസിന് തുല്യമായ തുക ക്ഷേമനിധിയില്‍ നിന്ന് നല്‍കാന്‍ തീരുമാനിച്ചു.
3) വിവാഹ ധനസഹായം:
അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും രണ്ട് പെണ്‍മക്കളുടെ വിവാഹത്തിനും 10,000 രൂപ സഹായമാണ് ഇതുവരെയും നല്‍കി വന്നിരുന്നത്. ഈ സംഖ്യ 25,000 രൂപയാക്കി ഇപ്പോള്‍ വര്‍ധിപ്പിച്ചു. കൂടാതെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന രണ്ടു ലക്ഷം രൂപ പലിശരഹിത വിവാഹാവശ്യ വായ്പയും ലഭിക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. 50 മാസം തുല്യ തവണകളായി തിരിച്ചടക്കുന്ന രീതിയിലാണ് വായ്പ വിഭാവനം ചെയ്തിരിക്കുന്നത്.
4) അവശതാ പെന്‍ഷന്‍:
മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായം അടച്ചു വരുന്ന ഒരംഗത്തിത്തിന് അപകടം മൂലമോ രോഗം മൂലമോ സ്ഥിരവും പൂര്‍ണവുമായ ശാരീരിക അവശത സംഭവിച്ചാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 1000 രൂപ അവശതാ പെന്‍ഷന്‍ നല്‍കുന്നതിന് തിരുമാനിച്ചു.
5) കുടുംബപെന്‍ഷന്‍:
പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഒരംഗം മരണമടഞ്ഞാല്‍ ആശ്രിതന് കുറഞ്ഞത് 1000 രൂപയോ അംഗത്തിന് ലഭിക്കാന്‍ അര്‍ഹതയുള്ള പെന്‍ഷന്റെ പകുതിയോ ഏതാണോ കൂടുതലെങ്കില്‍ ആ തുക കുടുംബപെന്‍ഷനായി ലഭ്യമാക്കും.
6) മരണാനന്തര ധനസഹായം:
ഒരംഗം മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ അംഗത്വ കാലയളവ് അനുസരിച്ച് 10,000 മുതല്‍ 50,000 രൂപ വരെ ആശ്രിതര്‍ക്ക് മരണാനന്തര സഹായം ഉറപ്പാക്കി.
7) സംസ്‌കാര ചടങ്ങുകള്‍ക്കുള്ള സഹായം:
ഒരംഗം മരണപ്പെട്ടാല്‍ 5000 രൂപയും ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന ഒരംഗം മരിച്ചാല്‍ 3000 രൂപയും സഹായമായി ലഭ്യമാക്കാന്‍ ഉത്തരവിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."